ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍
Thursday, June 19, 2014 5:20 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ (150 ഋമ ആലഹഹല ഉൃ, ചീൃവേഹമസല , കഘ60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും 36-ാമത് ഇടവക സ്ഥാപനവാര്‍ഷികവും 2014 ജൂണ്‍ 28, 29 ( ശനി, ഞായര്‍) തീയതികളില്‍ ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും നടത്തും.

ജൂണ്‍ 22 ഞായറഴ്ച വി: കുര്‍ബ്ബാനയ്ക്കു ശേഷം പെരുന്നാള്‍ കൊടിയേറ്റുന്നതാണ്. ജൂണ്‍ 28 ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ത്ഥനയും , വചനസന്ദേശവും ഉണ്ടായിരിക്കും. ജൂണ്‍ 29 ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രഭാത നമസ്ക്കാരവും പത്തിന് വി കുര്‍ബ്ബാനയും, പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും, തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. ഇടവകയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് തിരുമേനി ഞായറാഴ്ച വി കുര്‍ബാനയ്ക്കുശേഷം ഗ്രൌണ്ട്ബ്രേക്കിങ് നടത്തുന്നതാണ്. ഉച്ചയ്ക്ക് രണ്ടിന് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും വികാരി വന്ദ്യ സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം