അക്ബര്‍ ട്രാവല്‍സ് കുവൈറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, June 18, 2014 7:40 AM IST
കുവൈറ്റ് : അക്ബര്‍ ട്രാവല്‍സ് കുവൈറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫഹാഹീല്‍ മറിയം കോംപ്ളക്സില്‍ രാവിലെ ഒമ്പതിന് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആര്‍. കണ്ണന്‍, സീനിയര്‍ എക്സിക്യൂട്ടീവ് കെ.എം.സുകുമാരന്‍, സെയില്‍സ് മാനേജര്‍ നാരായണന്‍ കുട്ടി, റീജിയണല്‍ മാനേജര്‍ ഷെയ്ഖ് അബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗള്‍ഫിലെ തന്നെ ഏറ്റവും വിപണന സാധ്യതയുള്ള സ്ഥലമാണ് കുവൈറ്റ്. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിലേക്ക് കുവൈറ്റികളെയും മറ്റും എത്തിക്കുന്ന പാക്കേജുകള്‍ നടപ്പിലാക്കുമെന്ന് ജനറല്‍ മാനേജര്‍ ആര്‍. കണ്ണന്‍ വ്യക്തമാക്കി. ചുരുങ്ങിയ കാലത്തേക്ക് നാട്ടില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിരവധി പാക്കേജുകള്‍ അക്ബറില്‍ ലഭ്യമാണ്. മെഡിക്കല്‍ ടൂറിസം, സ്റുഡന്റ് അവധിക്കാലം തുടങ്ങിയ നിരവധി ഹോളിഡേ പാക്കേജുകളും അക്ബര്‍ ഓപ്പറേറ്റ് ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍