എംഎംഎഫ് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
Wednesday, June 18, 2014 7:39 AM IST
കുവൈറ്റ്സിറ്റി: കുവൈറ്റിലെ മലയാളി മീഡിയ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനെ സന്ദര്‍ശിച്ചു.

കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍ എംഎംഎഫ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അവതരിപ്പിച്ചു. സമീപ രാജ്യമായ ഇറാഖില്‍ അകപ്പെട്ടിരിക്കുന്നവരുടെ പ്രശ്നങ്ങള്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി നിതാന്ത ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും പ്രശ്നത്തില്‍ ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായി ആശയവിനിമയം നടത്തുന്നുണ്െടന്നും സ്ഥാനപതി സുനില്‍ ജെയിന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഷെല്‍ട്ടറുകള്‍ സന്ദര്‍ശിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും എംബസി ആസ്ഥാനത്ത് എല്ലാ ബുധാനാഴ്ചയിലും നടത്തുന്ന ഓപ്പണ്‍ ഹൌസില്‍ സ്ഥാനപതി നേരിട്ട് പങ്കെടുക്കുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ അവസരവും ഉണ്ടാകുമെന്ന് സ്ഥാനപതി ചര്‍ച്ചയില്‍ വ്യക്തമാക്കി.

സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ കണ്‍വീനര്‍ അനില്‍ പി. അലക്സ് പുതിയ ഭാരവാഹികളെ സ്ഥാനപതിക്ക് പരിചയപെടുത്തി. കള്‍ച്ചറല്‍ കണ്‍വീനര്‍ അനില്‍ കേളോത്ത്, ഫിനാന്‍സ് കണ്‍വീനര്‍ ജലിന്‍ തൃപ്പയാര്‍ എംബസി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എ.കെ ശ്രീവാസ്തവ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍