നവയുഗം ഗണിത ശില്‍പ്പശാല നടത്തി
Wednesday, June 18, 2014 7:37 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഗണിത ശില്‍പ്പശാല സംഘടിപ്പിച്ചു.

മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പരിശീലന ക്ളാസുകള്‍ ഹബീബ് അമ്പാടന്‍, കദീജബി, ഫ്രീസിയ എന്നിവര്‍ നയിച്ചു.

കെ.ആര്‍. അജിത്, ലീന ഉണ്ണികൃഷ്ണന്‍, എം.എ. വാഹിദ് എന്നിവര്‍ പരിശീലകരെ ക്ളാസിന് പരിചയപ്പെടുത്തി. റീന തെറയില്‍, സുജാത ഗുണശീലന്‍, ഷാജി മതിലകം എന്നിവര്‍ ഓരോ ഗ്രൂപ്പിലും പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

വിദ്യാര്‍ഥികളോടൊപ്പം ക്ളാസുകളില്‍ രക്ഷകര്‍ത്താക്കള്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു പുത്തനനുഭവമായി തുടര്‍ന്നും ഇത്തരം പഠന ക്ളാസുകള്‍ സംഘടിപ്പിക്കും എന്ന് സംഘാടകരായ ഉണ്ണി പൂച്ചെടിയില്‍, സാജന്‍ കണിയാപുരം, അജിത് ഇബ്രാഹിം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, നവാസ് ചാന്നാങ്കര എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ പ്ളസ്ടു പരീക്ഷയില്‍ ഗണിത ശാസ്ത്രത്തില്‍ 99 ശതമാനം മാര്‍ക്ക് നേടി സൌദിയില്‍ ഒന്നാമതെത്തിയ നവയുഗം അംഗം കൂടിയായ ഫ്രീസിയ ഹബീബിന് നവയുഗത്തിന്റെ ഉപഹാരം സഫിയ അജിത് നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം