'വാത്സല്യം സര്‍വധനാല്‍ പ്രാധാന്യം'
Wednesday, June 18, 2014 7:35 AM IST
ജിദ്ദ: മനുഷ്യനും മറ്റേതു ജീവജാലകങ്ങള്‍ക്കും വാത്സല്യവും സ്നേഹവും നല്‍കലാണ് മറ്റെന്തിനെക്കാളും വിലയേറിയതെന്നു രണ്ടു മാസമായി ഇംപാല ഗാര്‍ഡനില്‍ നടന്നു വരുന്ന ലീഡ്സ് ജിദ്ദയുടെ പരിശീലന കളരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രശസ്ത കൌണ്‍സിലറും ഇഹ്റാം സൊസൈറ്റി മുഖ്യ പരിശീലകമാനുമായ ബി.എം മുഹ്സിന്‍ പറഞ്ഞു.

ഏതൊരു മനുഷ്യനും അവന്‍ കുട്ടിയായാലും, യുവാവായാലും മധ്യ വയസ്കനായാലും വയോദികരായാലും അത് മക്കളോ, മരുമക്കളോ, പിതാവോ, മാതാവോ, ഭാര്യയോ, ഭര്‍ത്താവോ, നേതാവോ, അനുയായിയോ, അധ്യാപകനോ, വിദ്യാര്‍ഥിയോ ആരായാലും വാത്സല്യവും സ്നേഹവും പ്രകടമായി കിട്ടാനാഗ്രഹിക്കാത്തവര്‍ ആരുമില്ല. സ്നേഹവും, വാത്സല്യവും മനസില്‍ സൂക്ഷിക്കാനുള്ളതല്ല അതു ശക്തമായി പ്രകടിപ്പിക്കാനുള്ളതാണ് ഇന്ന് ഒട്ടുമിക്ക കുടുംബ പ്രശ്നങ്ങളുടെയും കാതല്‍ സ്നേഹമുണ്െടങ്കിലും അത് പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നതാണ്. മനസ് തുറന്നു സ്നേഹിക്കുക അതു തുറന്നിട്ടു കൊടുക്കുക. കെട്ടിനില്‍ക്കുന്ന വെള്ളം മലിനമാവും, ഉറവയും വേണം ഒഴുക്കും വേണം.

കുഞ്ഞുമക്കള്‍ പരാതിയുമായി വരുമ്പോള്‍ നാം അവരാവണം അവരുടെ കാഴ്ചപ്പാടിലൂടെ നോക്കി അവരുടെ പ്രശ്നങ്ങളെ നോക്കിക്കണ്ടാല്‍ പരഹാരം വളരെ എളുപ്പം. മാതാപിതാക്കളെ അവരുടെ സ്ഥാനത്ത് നിന്ന് കാണണം. ഭാര്യയുടെ പരാതികള്‍ക്കും പരിവട്ടത്തിനും ചെവി കൊടുക്കുന്ന ഭര്‍ത്താവുള്ള വീട്ടില്‍ വീട് സ്വര്‍ഗമായി തീരും. വിവാഹം കഴിച്ച ഭാര്യയുള്ളപ്പോള്‍ മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച് ചിന്തിക്കുന്നവര്‍ ആസ്വാദനശേഷി കുറഞ്ഞവരാണ്. മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു മുമ്പിലെത്തിയാല്‍ അതില്‍ ഉപ്പു കുറവാണെങ്കില്‍ ഉപ്പ് ആവശ്യത്തിനിട്ടു അത് ആസ്വാദ്യമായി കഴിക്കുന്നതിനു പകരം അതുപേക്ഷിച്ചു മറ്റു ഭക്ഷണം തേടി പോകുകയല്ല വേണ്ടത്. വിവാഹം കഴിച്ച പെണ്ണിനെ ആസ്വാദ്യമാക്കുക അതിനുവേണ്ട ചേരുവകള്‍ തേടാതെ മറ്റുള്ളവരെ തേടി പോകരുത്.

നിത്യ ശകാരത്തിലൂടെ ആരെയും നന്നാക്കാനാവില്ല കുട്ടികളാണെങ്കില്‍ അവര്‍ കൂടുതല്‍ അശ്രദ്ധരായി മാറുകയുള്ളൂ, ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍ അവര്‍ കൂടുതല്‍ അകലുകയുള്ളൂ. അതുകൊണ്ട് സ്വത്തല്ല സ്വത്വമാണ് പ്രാധാന്യം. ഭാര്യയേയും കുട്ടികളെയും കളിക്കൂട്ടുകാരാക്കുക ജീവിതം ധന്യമാക്കുക.

ലീഡ്സ് ഒരുക്കുന്ന വിവിധ പരിപാടികളെകുറിച്ച് ഇസ്മായില്‍ നീരാട് വിശദീകരിച്ചു, കുട്ടികള്‍ക്കായി സ്കില്‍ ബൂസ്റിംഗ്, യുവാക്കള്‍ക്കായി പ്രീ മാര്യേജ് കൌണ്‍സലിംഗ്, ദമ്പതികള്‍ക്കായി കപ്പിള്‍സ് കൌണ്‍സലിംഗ്, പ്രൊഫഷനല്‍സിനു അഡ്വാന്‍സ്ഡ് ട്രെയിനിംഗ്. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് ലേര്‍ണിംഗ് ഡിസബിലിറ്റി ട്രെയിനിംഗ് (ഘലമൃിശിഴ ഉശമെയശഹശ്യേ ഠൃമശിശിഴ), എന്നിവയും ജൂണ്‍ 27 ന് ബി,എം മുഹ്സിന്‍, ഇസ്മായില്‍ മരുതേരി, ഇര്‍ഷാദു എം.എം എന്നിവരുടെ നേതൃത്വത്തില്‍ ലീഡ്സ് ഫാമിലി ടൂറും ഉണ്ടാവും.

മജീദു നഹ, ഹിഫ്സു റഹ്മാന്‍, സഹല്‍ തങ്ങള്‍, ബഷീര്‍ തൊട്ടിയന്‍, ഇസ്മായില്‍ മരുതേരി, ഇര്‍ഷാദു എം.എം, യതി മുഹമ്മതലി, അബ്ദുറബ്, റഹീം ചെരാട്ടില്‍, മുസ്തഫ കെ.ടി എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് ചെറുശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍