എന്‍ജിനിയര്‍ മുനീര്‍ വാഴക്കാട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്
Wednesday, June 18, 2014 7:34 AM IST
മക്ക: മക്കയിലെ മത സാംസ്കാരിക ജീവകാരുണ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച്, ഒന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് റിസാല സ്റഡി സര്‍ക്കിള്‍ ജനറല്‍ കണ്‍വീനര്‍ എന്‍ജിനിയര്‍ മുനീര്‍ വാഴക്കാട് നാട്ടിലേക്ക് തിരിക്കുന്നു.

അല്‍ നൂര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ചീഫ് ബയോ മെഡിക്കല്‍ എന്‍ജിനിയര്‍ ആയിട്ടായിരുന്നു സേവനം. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട തീവ്ര പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്കും അവരുടെ ബന്ധു ക്കള്‍ക്കും ഒരത്താണിയായിരുന്നു മുനീറിന്റെ സാന്നിധ്യം. സ്ഥിരം ഡയാലിസിസ് ചെയ്തു വരുന്ന രോഗികളായ നിരവധി മലയാളി ഉംറ തീര്‍ഥാടകര്‍ക്ക് മുനീറിന്റെ സ്വാധീനത്താല്‍ സൌജന്യമായി ഡയാലിസിസ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളാരുമില്ലാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിസഹായരായ രോഗികള്‍ക്ക് നിശബ്ദ സേവനത്തിലൂടെ ആശ്വാസ മെത്തിക്കുന്നതിനു തന്റെ പദവി പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു.

ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഐസിഎഫ് മക്ക ഘടകം എക്സിക്യുട്ടിവ് അംഗവും കൂടിയാണ്.

മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ മുനീറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യആശുപത്രിയില്‍ ബയോ മെഡിക്കല്‍ എന്‍ജിനിയര്‍ ആയി ജോലിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന അദ്ദേഹം നാട്ടിലും സേവന രംഗത്ത് സജീവമാകാന്‍ ആണ് ഉദ്ദേശിക്കുന്നത്.

കഇഎ ഞടഇ മക്ക ഘടകം മുനീറിന് യാത്രയയപ്പ് നല്‍കി. സൈദലവി സഖാഫി അധ്യക്ഷത വഹിച്ചു. ജലീല്‍ വെളിമുക്ക് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുറുകത്താണി, അശറഫ് പേങ്ങാട്, ബഷീര്‍ മുസ്ലിയാര്‍, നജിം തിരുവനന്തപുരം, യഹിയ ആസഫലി, മുഹമ്മദലി വലിയോറ, സല്‍മാന്‍ വെങ്കളം സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍