ഗസല്‍ ഗായകന് സ്വീകരണം
Tuesday, June 17, 2014 8:16 AM IST
ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ പ്രമുഖ ഗസല്‍ ഗായകന്‍ ഷഹ്ബാസ് അമന്‍, പ്രശസ്ത തബലിസ്റ് റോഷന്‍ ഹാരിസ് എന്നിവര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ഗസല്‍ ഗായകന്‍, സിനിമാ പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഷഹ്ബാസ് അമന്‍. ഗസല്‍ ആലാപനത്തിന്റെ തനതായ ശൈലി രൂപപ്പെടുത്തി ഏറെ ജനപ്രീതി നേടാന്‍ ഷഹ്ബാസ അമന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ആര്‍ട്ട് മീഡിയ സാരഥി മുസ്തു തോളൂര്‍, കരീം മാവൂര്‍, ഷാജി ഗള്‍ഫ് കെയര്‍, ഉമ്മര്‍ തച്ചനാട്ടുകര എന്നിവരാണ് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍