ജിദ്ദ: വര്‍ക്ഷോപ്പ് ജിവനക്കാരനും ആലപ്പുഴ സ്വദേശിയുമായ വ്യക്തിയുടെ നവജാത ശിശുവായ മുഹമ്മദിനെ തുടര്‍ചികിത്സക്കായി കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.
ഏകദേശം എഴുപത്തി അയ്യായിരം (75000) റിയാല്‍ ചെലവ് വന്ന ഈ ഉദ്യമത്തിനു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കാണുവാന്‍ സാധിച്ചത്. അല്‍ അബീരു മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി. ആലുങ്ങല്‍ മുഹമ്മദു 25000 റിയാല്‍ നല്‍കിയാണ് സാമുഹ്യ സാംസ്കാരിക സംഘടനകളുടെയും ഈ കുട്ടയ്മക്ക് ശക്തി പകര്‍ന്നത്. ഒപ്പം ഇവിടെ ചികിത്സ നല്‍കിയിരുന്ന ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിന്റെ സിഎംഡി വി.പി. മുഹമ്മദ് ആലി നല്കിയ സഹകരണവും കുടിയായപ്പോള്‍ ഈ പിഞ്ചു കുഞ്ഞിനെ നാട്ടിലെത്തിക്കുവനുള്ള ശ്രമങ്ങള്‍ക്ക് തുണയായി.
ഗര്‍ഭസ്ഥ കാലവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് അമ്മയ്ക്ക് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് എഴാം മാസം പ്രസവിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനാല്‍ ഇന്‍കുബേറ്ററില്‍ ചികിത്സ നല്‍കേണ്ടി വന്നത്.
ഒരു വര്‍ഷം മുമ്പ് ഇവിടെ എത്തിയ കുടുംബം പ്രസവത്തിനു ഏപ്രില്‍ 29 നു നാട്ടിലേയ്ക്ക് പോകുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലാണ് ഏപ്രില്‍ 17നു അസഹ്യമായ വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. പൂര്‍ണ വളര്‍ച്ച എത്താത്ത അവസ്ഥയില്‍ ഒരു ആണ് കുഞ്ഞിനു ജന്മം നല്കി. ഭാരിച്ച ചികിത്സാ ചെലവും തുടര്‍ ചികിത്സയുടെ അപര്യാപ്തയും വലിയ ബധ്യതയായ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന് ജിദ്ദയിലെ സന്നദ്ധ സംഘടനകളുടെ കുട്ടായ്മ യോഗം ചേര്‍ന്ന് നേരത്തെ തിരുമാനിച്ചിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിഭാഗത്തെയും ഈ ആവശ്യം ഉന്നയിച്ചു കൂട്ടായ്മ നേതൃത്വം നല്കിയവര് സമീപിച്ചിരുന്നു. കോണ്‍സുല്‍ ജനറല്‍ ബി. എസ്. മുബാറക്കിന്റെ പ്രത്യേക താത്പര്യ പ്രകാരം വെല്‍ഫെയര്‍ കോണ്‍സല്‍ എഫ്.എച്ച്. ഫാഹമീ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും കുട്ടിക്കും കുടുംബത്തിനും ഒപ്പം യാത്ര ചെയുന്ന നഴ്സ് ത്രേസ്യാമ ജോസഫിനും ഉള്ള വിമാന ടിക്കറ്റുകള്‍ നല്കി.
വിവിധ സംഘടനകളായ ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്സ് (ഒഐസിസി), നവോദയ, തിരുവന്തപുരം സ്വദേശി സംഗമം ( ടി.എസ്എസ്) തനിമ, തലശേരി വെല്‍ഫെയര്‍ അസോസിയേഷന്, പത്തനംതിട്ട പ്രവാസി സംഗമം, സിഫ്ഫ്. കരുനാഗപള്ളി താലുക്ക് സംഗമം, സാന്ത്വനം, തിരുവോണം, ഇസ്ലാഹി സെന്റര്‍ ശരഫിയ, തിരുവനന്തപുരം പ്രവാസി അസോഷിയേഷന്‍ (ടിപിഎ), ന്യൂ ഏജസ് ഇന്ത്യ ഫോറം തുടങ്ങിയ സംഘടനകളും ന്യൂ ഗുലൈനു, ശിഫ ജിദ്ദ പോളിക്ളിനിക്കുകളും മുഹമ്മദിന്റെ ചികിത്സയ്ക്ക് സഹായം നല്കി. എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് കൊച്ചിയില്‍ എത്തിച്ചത്. ഇപ്പോള്‍ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അത്യാഹിത വിഭാഗത്തില്‍ തുടര്‍ ചികിത്സയിലാണ് മുഹമ്മദ്.
ജന്മം കൊണ്ടുതന്നെ മരണത്തെ മുഖാമുഖം ഏറ്റുമുട്ടിയ മുഹമ്മദ് എന്ന ഈ പിഞ്ചു ബാലനെ സഹായിക്കുന്നതിനു നോര്‍ക്ക ഫോളോ അപ്പ് കമ്മിറ്റി അംഗം കെ.ടി.എ. മുനീറും, സവ പ്രസിഡന്റ് യു. അബ്ദുല്‍ ലത്തീഫ്, കെ.എം. ശരീഫ് കുഞ്ഞു, വി. കെ. അബ്ദുള്‍ റഹൂഫ്, പി. പി. റഹീം, സിറാജ് കരുമാടി ,അബ്ദുള്‍ സലാം നീര്‍ക്കുന്നം,അബ്ദുള്‍ ജബാര്‍, കെ. വി. എ. ഗഫൂര്‍, അബ്ദുള്‍ മജീദ് നഹ, ഹിഫ്സു റഹമാനു, ഫിറോസ് മുഴപിലങ്ങാട്, അബ്ദുള്‍ റഹീം ഇസ്മായില്‍, ഷാജഹാനു തിരുവന്തപുരം, എ.നാസിമുധീനു അബൂ ഹമീദ്, മുഹമ്മദ് രാജ, അബ്ദുള്‍, ശരഫുദ്ദീന്‍ കായംകുളം,നസീര്‍ വാവക്കുഞ്ഞു, സലാം കണ്ടത്തില്‍, ഫസല്‍ വയലാര്‍, നൌഷാദ് പാനൂര്‍, ഷാജി പത്തനംതിട്ട തുടങ്ങിയര്‍ രംഗത്ത് ഉണ്ടായിരുന്നു.
മെഡിക്കല്‍ ഇന്‍ഷ്വറന്‍സും മറ്റു ആനുകുല്യങ്ങളോ ഇല്ലാത്ത ഒരു സാധാരണ തൊഴിലാളിയായ ഈ പ്രവാസിയുടെ കുട്ടിയെ തുടര്‍ ചികിത്സയ്ക്ക് സഹായിക്കുന്നതിനു സന്മനസുള്ളവര് 0500442127, 0533289019 എന്നീ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍