കല കുവൈറ്റ് രമേശ് അനുസ്മരണം സംഘടിപ്പിച്ചു
Tuesday, June 17, 2014 7:29 AM IST
കുവൈറ്റ്: കല കുവൈറ്റിന്റെ സമുന്നത നേതാവും കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ആര്‍. രമേശിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.

1997 മുതല്‍ വിവിധ ഭാരവാഹിത്വങ്ങളേറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ച ആര്‍. രമേശിന്റെ വേര്‍പാട് കലയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് നാഗനാഥന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വനിതാവേദി ജനറല്‍ സെക്രട്ടറി ശുഭാ ഷൈന്‍, കലയുടെ സമുന്നത നേതാക്കളായ സാം പൈനുംമൂട്, തോമസ് മാത്യു കടവില്‍, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരായ ഇക്ബാല്‍ കുട്ടമംഗലം, പീറ്റര്‍, സലിം രാജ്, സന്തോഷ്, ദിലീപ് നടേരി, സജിതാ സ്കറിയ, കൃഷ്ണന്‍കുട്ടി, അബൂബേക്കര്‍ തുടങ്ങിയവര്‍ രമേശിനെ അനുസ്മരിച്ച് പ്രസംഗിച്ചു.

കല പ്രസിഡന്റ് ജെ. സജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൂടിയ യോഗത്തിന് സെക്രട്ടറി ടി. വി. ജയന്‍ സ്വാഗതം പറഞ്ഞു. കല അബാസിയ മേഖലാ സെക്രട്ടറി ടി.വി നൌഷാദ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍