ഹൂസ്റണില്‍ സൌത്ത് വെസ്റ് റീജിയണ്‍ സണ്‍ഡേ സ്കൂള്‍ ത്രിദിന സമ്മേളനം ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍
Tuesday, June 17, 2014 7:28 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം സൌത്ത് വെസ്റ് റീജിയണ്‍ ത്രിദിന സമ്മേളനം ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ഹൂസ്റണ്‍ ഇമ്മാനുവല്‍ മര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

കൊളറാഡോ കാന്‍സസ്, ഡാളസ്, ഒക്ലഹോമ, ഓസ്റിന്‍, ലബക്, ഹൂസ്റണ്‍ എന്നിവിടങ്ങളിലുള്ള 11 ഇടവകകളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

ട്രഷേഴ്സ് ഇന്‍ ക്ളെ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. ആരാധന, സാക്ഷ്യം, മാര്‍ത്തോമ ലിറ്റര്‍ജി ക്ളാസുകള്‍, ടാലന്റ് ഷോ, മാജിക്, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍