ഇറാക്ക് ആഭ്യന്തര കാര്യങ്ങളില്‍ പുറമെ നിന്നുള്ള ഇടപെടല്‍ പാടില്ല: സൌദി
Tuesday, June 17, 2014 7:25 AM IST
റിയാദ്: ഇറാക്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുറമെ നിന്നുള്ള ഇടപെടല്‍ പാടില്ലന്നും രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷക്കും ഇറാക്കി ജനത ഒറ്റക്കെട്ടായി നില കൊള്ളുകയാണ് വേണ്ടതെന്നും സൌദി മന്ത്രിസഭ വ്യക്തമാക്കി.

ഇറാക്കില്‍ തുടര്‍ന്നുവന്ന ഭിന്നിപ്പും വിഭാഗീയതയുടേയും നയമാണ് ഇറാക്കിന്റെ ഇപ്പോഴത്തെ പ്രശ്നത്തിന്റെ മുഖ്യ കാരണമെന്ന് സൌദി മന്തിസഭ അഭിപ്രായപ്പെട്ടു. വിഭാഗതയും ഭിന്നപ്പും ഒഴിവാക്കാതെ ഇറാക്കില്‍ സമാധാനം കൈവരിക്കാന്‍ കഴിയില്ലന്ന് സൌദി മന്ത്രി സഭാ മുന്നറിയിപ്പു നല്‍കി.

വിഭാഗിയത ഒഴിവാക്കി രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ക്ഷേമത്തിനും ഉതകുന്ന ഗവണ്‍മെന്റാണ് ഇറാക്കിന് ആവശ്യമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം വ്യക്തമാക്കി. ഇറാക്കിലെ സാധരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി സഭ ആവശ്യപ്പെട്ടു.

സാധാരണ ജനതയുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി സഭാ ആവശ്യപ്പെട്ടു.

വനിതകളുടെ ബ്യൂട്ടി പാര്‍ലര്‍ ലൈസന്‍സിന് അനുവദിക്കുന്നതിന് ബലദിയ, ലൈസന്‍സ് ആവശ്യമാണന്നും പുറമെ മതകാര്യവകുപ്പ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നിയമങ്ങളും പാലിച്ചിരിക്കണമെന്നും ലൈസന്‍സ് ഉടമ 25 വയസില്‍ കുറയാത്ത സൌദി വനിതയായിരിക്കണമെന്നുമുള്ള നിയമം സൌദി മന്ത്രി സഭ അംഗീകരിച്ചു

മക്ക പൊതു ഗതാഗത പദ്ധതിയുടെ ഭാഗമായ മെട്രോ റയില്‍വേ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നല്‍കി. നിലവിലുള്ള പെട്രോളിയം മാര്‍ക്കറ്റിന്റ വിവരങ്ങള്‍ മന്ത്രി സഭാ വിലയിരുത്തുകയും നിലവില്‍ തുടരുന്ന ഉത്പാദനം ഈ വര്‍ഷം അവസാനം വരെ തുടരാനും മന്ത്രി സഭാ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം