റോട്ടറി ക്ളബ് 2014 ലെ മികച്ച ബിസിനസ് അവാര്‍ഡ് പ്രവാസി മലയാളിക്ക്
Monday, June 16, 2014 8:08 AM IST
ദമാം: റോട്ടറി ക്ളബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുപ്രഖ്യാപനത്തില്‍ മികച്ച വ്യവസായ സംരഭകനുള്ള അവാര്‍ഡ് പ്രവാസി മലയാളിക്ക്.

സൌദി അറേബ്യയിലെ ദമാമില്‍ കഴിഞ്ഞ 22 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ കുഴിക്കാല സ്വദേശിയായ ഫിലേന്ദ്രനാണ് (രാജു) മികച്ച വ്യവസായ സംരഭകനുള്ള അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദുബായ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡപ്യുട്ടി സ്പീക്കര്‍ എന്‍. ശക്തനാണ് അവാര്‍ഡ് സമ്മാനിച്ചത്.

കഴിഞ്ഞ 14 വര്‍ഷമായി കൊച്ചിയിലും ബിസിനസ് രംഗത്ത് ഫിലേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഇദ്ദേഹത്തോടൊപ്പം ബിഷപ് റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ ജൂലിയോസ് (ഗുഡ് ഷെപ്പെയര്‍ഡ് അവാര്‍ഡ്), സിസ്റര്‍ മാഗി ഫെര്‍ണാണ്ടസ് (ഫ്ളോറന്‍സ് നൈറ്റിംഗില്‍ അവാര്‍ഡ്), ഡോ. സി. ശ്രീകുമാര്‍ (മികച്ച ഡോക്ടര്‍), പി.കെ അനസിജിത (മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പ്രഫ. എ.കെ പ്രേമജം (കോഴിക്കോട് മേയര്‍, മികച്ച വനിതാ അവാര്‍ഡ്), വിജയ് ഭുഷന്‍ (എയര്‍ ലൈന്‍ ഓഫീസര്‍), മൈക്കിള്‍ ഗ്രിഗറി (ബെസ്റ് ഫിഷര്‍ മാന്‍ അവാര്‍ഡ്) എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഡെപ്യുട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, സിനിമാതാരം ശ്രീകാന്ത്, ഡോ. ജെ. മോസസ് എന്നിവരാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം