വൈഎംസിഎ ഷാര്‍ജ എക്സലന്‍സ് അവാര്‍ഡും സര്‍ ജോര്‍ജ് വില്യംസ് അനുസ്മരണവും
Monday, June 16, 2014 7:00 AM IST
ഷാര്‍ജ: വൈഎംസിഎ ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ വൈഎംസിഎ സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യാംസ് അനുസ്മരണവും ഷാര്‍ജ എമിറേറ്റിലുള്ള സ്കൂളുകളില്‍നിന്ന് ഈ വര്‍ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡു ദാനവും സംഘടിപ്പിച്ചു.

പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നസ്രീന്‍ ബാനു ബി.ആര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈഎംസിഎ ദുബായ് പ്രസിഡന്റ് മനോജ് ജോര്‍ജ്, വൈഎംസിഎ സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യാംസ് അനുസ്മരണവും 170-ാമത് സ്ഥാപക ദിനാചരണ പ്രഭാഷണവും നടത്തി.

പാസ്റര്‍ സഞ്ജയ് ബോണ്‍സലേ, സെക്രട്ടറി ലിജു ഫിലിപ്പ്, എമിറേറ്റ്സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍, ഏബ്രഹാം മാത്യു, ജോസ് മത്തായി, കുര്യന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള