അധ്യാപകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം: തൊഴില്‍ മന്ത്രാലയം
Monday, June 16, 2014 6:48 AM IST
ദമാം: സൌദിയിലെ സ്വകാര്യ, ഇന്റര്‍ നാഷണല്‍ സ്കൂളുകളിലുള്ള അധ്യാപകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയവും ആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സിലും വ്യക്തമാക്കി.

സ്കൂള്‍ ഉടമകള്‍ തങ്ങളുടെ സ്റാഫുകള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. സൌദി തൊഴില്‍ വകുപ്പിന്റെ 144-ാമത് വകുപ്പു പ്രകാരം സൌദിയിലെ സ്വകാര്യ അന്താരാഷ്ട്ര സ്കൂളുകളിലെ തങ്ങളുടെ സ്റാഫുകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി നിര്‍ബന്ധമാണെന്ന തൊഴില്‍ മന്ത്രാലയ വാക്താവ് ഹിതാബ് അല്‍ ഇന്‍സി അറിയിച്ചു.

വിദേശികളായ അധ്യാപകരില്‍നിന്നും ചില സ്കൂളുകള്‍ പണം ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതു നിയമ വിരുദ്ധമാണെന്ന് മന്ത്രാലായ വക്താവ് പറഞ്ഞു. വീസയുടെ പേരില്‍ ചില സ്കൂളുകള്‍ അധ്യാപകരുടെ ശമ്പളത്തില്‍നിന്നും മാസംതോറും നിശ്ചിത തുക പിടിക്കുന്നതായി പരാതിയുണ്ട്. ഇത്തരം സ്കൂള്‍ ഉടമകള്‍ക്കെതിരെ അടുത്തുള്ള തൊഴില്‍ കാര്യാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ പരാതി നല്‍കാവുന്നതാണ്.

സൌദിയിലെ സ്വകാര്യ സ്കൂളുകള്‍ തങ്ങളുടെ എല്ലാ സ്റാഫുകള്‍ക്കും ലൈസന്‍സ് എടുത്തിരിക്കണമെന്ന വ്യവസ്ഥയുണ്െടന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ വകുപ്പു മേധാവി അബ്ദുള്ള അല്‍ ഷരീഫ് വ്യക്തമാക്കി.

സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ വീസക്കായി പണം നല്‍കേണ്ടതില്ല. സൌദിയിലെ വാണിജ്യ മേഖല തങ്ങളുടെ തൊഴിലാളികള്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കും മറ്റു സ്റാഫുകള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെന്ന് സാമൂഹ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം