കല കുവൈറ്റ് അബാസിയ മേഖല അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു
Monday, June 16, 2014 6:42 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) മാതൃഭാഷ സമതിയും ചേര്‍ന്ന് നടത്തുന്ന സൌജന്യ മാതൃഭാഷപഠന പദ്ധതിയില്‍ ക്ളാസുകള്‍ നടത്തുന്ന അധ്യാപകര്‍ക്കായി പരിശീലന കളരി സംഘടിപ്പിച്ചു.

കേവലം അക്ഷര പഠനമല്ല ഭാഷ പഠനം, കുട്ടികളുടെ ചിന്തയില്‍ നിന്നാണ് വാക്കുകള്‍ സൃഷ്ട്ടിക്ക പെടെണ്ടത് അതു എങ്ങനെ പ്രാവര്‍ത്തികമാക്കം എന്നു സന്നിഹിതരിയിരുന്ന കുട്ടികളിലൂടെ ക്ളാസുകള്‍ നിയന്ത്രിച്ച സുരേഷ് മാസ്ററും രവീന്ദ്രന്‍ മാസ്ററും അധ്യാപകര്‍ക്ക് മനസിലാക്കി കൊടുത്തു.

കല അബാസിയ മേഖല കണ്‍വീനര്‍ സി.കെ നൌഷാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാതൃഭാഷ ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. മാതൃഭാഷ അബാസിയ മേഖല കണ്‍വീനര്‍ സലിം രാജ് സ്വാഗതവും സ്കറിയ ജോണ്‍ നന്ദിയും പറഞ്ഞു

സണ്ണി സൈലേഷ്, സജീവ് എം. ജോര്‍ജ്, ബാലഗോപാല്‍, മൈക്കിള്‍ ജോണ്‍സന്‍ സജിത സ്കറിയ, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍