മാസ്ക് പിക്നിക്കും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
Monday, June 16, 2014 5:23 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന (മാസ്ക്) അപ് സ്റ്റേറ്റ് സമ്മര്‍ പിക്നികും ജനറല്‍ ബോഡി മീറ്റിങ്ങും ജൂണ്‍ ആദ്യവാരത്തില്‍ നടന്നു. മാസ്ക് അപ് സ്റ്റേറ്റ് പുതിയ പ്രസിഡന്റായി സേതു നായരെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ : പദ്മകുമാര്‍, വര്‍ഗീസ് ഫിലിപ്പ് (കൊച്ചുമോന്‍ നിരണം), സ്റീഫന്‍ ഫിലിപ്പോസ് (ജേക്കബ്), സേതു നായര്‍ (പ്രസിഡന്റ്), കോശി കുഞ്ഞു ഫിലിപ്പോസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍ മാത്യൂസ് (റെജി), സതീശ് തോമസ്, ബാബു തോമസ് (സെക്രട്ടറി), വീ.എസ്.ജോസഫ്, സിജോ ജോര്‍ജ് പറമ്പത്ത്, ആനന്ദ് കുമാര്‍.

ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങള്‍ ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ വെച്ച് 13 സെപ്റ്റംബര്‍ 2014 നു വിവിധ പരിപാടികളോട് കൂടി നടത്തുവാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം