വര്‍ഗീസ് പോത്താനിക്കാട് ഫോക്കാന ദേശീയ കണ്‍വന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍
Monday, June 16, 2014 5:22 AM IST
ഷിക്കാഗോ: ഫോക്കാന ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ചിരിയരങ്ങ് ചെയര്‍മാനായി വര്‍ഗീസ് പോത്താനിക്കാട് നിയമിതനായതായി ഫോക്കാന പ്രസിഡന്റ് മറിയാമ്മപിള്ള അറിയിച്ചു. മുന്‍ കാലങ്ങളില്‍ ഫിലാഡല്‍ഫിയ, ആല്‍ബാനി എന്നിവിടങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളില്‍ ചിരിയരങ്ങ് ചെയര്‍മാനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 2008 ല്‍ ഫ്ളോറിഡയില്‍ നടന്ന ദേശീയ കണ്‍വന്‍ഷന്റെ പബ്ളിസിറ്റി കോചെയര്‍മാന്‍, നാഷണല്‍ കമ്മറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വര്‍ഗീസ് പോത്താനിക്കാടിന് ഷിക്കാഗോയില്‍ നടക്കുന്ന ഫോക്കാന ദേശീയ കണ്‍വന്‍ഷന്‍ ചിരിയരങ്ങ് അതിഗംഭീരമാക്കുവാന്‍ സാധിക്കുമെന്ന് ഫോക്കാന പ്രസിഡന്റ് മറിയാമ്മപിള്ള, ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളി എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം