ആല്‍ബനിയില്‍ വി. പൌലോസ് ശ്ളീഹായുടെ പെരുന്നാള്‍
Sunday, June 15, 2014 12:54 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക അതിന്റെ വളര്‍യുടെ പാതയിലെ ഒമ്പതാമത്തെ വി. പൌലോസ് ശ്ളീഹായോടുള്ള മദ്ധ്യസ്ഥ പെരുന്നാള്‍ പതിവുപോലെ ജൂണ്‍ 16നു തുടങ്ങുന്ന ശ്ളീഹാ നോമ്പിനോടനുബന്ധിച്ച് ആഘോഷിക്കുന്നു.

ജൂണ്‍ 27, 28 തിയ്യതികളില്‍ ആല്‍ബനിയിലെ ടൌണ്‍ ഓഫ് കോളണി പൈന്‍ഗ്രൊവ് യുണൈറ്റഡ് പള്ളിയില്‍ (1580 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205) വെച്ചു നടക്കുന്ന പെരുന്നാള്‍ ആരാധനകള്‍ക്ക് ഫാ. അജു മാത്യു (അസിസ്റന്റ് വികാരി, സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളി, ഫിലഡല്‍ഫിയ) നേതൃത്വം നല്‍കും.

ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും ആശീര്‍വാദവും, ജൂണ്‍ 28 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, ഇടവക ദിന ആഘോഷങ്ങള്‍ (മാജിക് ഷോ, പ്രശസ്ത സംഗീതജ്ഞന്‍ ജോജോ വയലിലിന്റെ സംഗീത വിരുന്ന്, വിഭിന്നമായ കലാപരിപാടികള്‍) എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

സകല ശ്ളീഹന്മാരുടേയും, വിശേഷാല്‍ വി. പൌലോസ് ശ്ളീഹായുടേയും, മദ്ധ്യസ്ഥതകളില്‍ അര്‍പ്പിക്കപ്പെടുന്ന വി. ആരാധനകളില്‍ പങ്കെടുത്ത് അനുഗ്രഹാശിസുകള്‍ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി വര്‍ഗീസ് അത്തിമൂട്ടില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: സുമം തോമസ് (ട്രസ്റി) 512 4173153, വര്‍ഗീസ് അത്തിമൂട്ടില്‍ (സെക്രട്ടറി) 518 7135303 / 518 4106049.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ