'റമദാന്‍' വിശ്വസികള്‍ക്ക് നന്മ ചെയ്യാന്‍ ദൈവം അനുഗ്രഹിച്ചു നല്‍കിയ ഓഫര്‍
Saturday, June 14, 2014 8:22 AM IST
ജിദ്ദ: വിശ്വസികള്‍ക്ക് നന്മ ചെയ്യാന്‍ ദൈവം അനുഗ്രഹിച്ചു നല്‍കിയ ഓഫര്‍ ആണ് 'റമദാന്‍' എന്ന് തലശേരി ഏരിയ വെല്‍ഫെയര്‍ ഫോറം ഒരുക്കിയ കൂടിച്ചേരല്‍ 2014 ല്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ.സി അബ്ദുള്‍ റഹ്മാന്‍ സുല്ലമി പറഞ്ഞു.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റമദാന്‍ ഒരു വലിയ അനുഗ്രഹം ആണ് എന്നും ഈ മേഖലയില്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകാന്‍ കഴിയൂ എന്നും അതിനുള്ള ഊര്‍ജ്ജം നേടാന്‍ ഈ റമദാന്‍ നേടുന്ന പുണ്യത്തോടെ സാധിക്കണം എന്നും കൂടുതല്‍ ആളുകള്‍ക്ക് ഈ പ്രവര്‍ത്തനം കൊണ്ട് ഗുണം ലഭിക്കാന്‍ കഴിയേണ്ടതുണ്െടന്ന് എന്നാല്‍ മാത്രമേ ഇത്തരം കൂട്ടായ്മകള്‍ വിജയിക്കുകയുള്ളൂവെന്നും മുഖ്യ പ്രഭാഷണത്തില്‍ സുല്ലമി പറഞ്ഞു,

ഈ റമദാനില്‍ സാമ്പ്രദായിക കിറ്റ് വിതരണത്തിന് സമയം കളയാതെ എന്തെങ്കിലും ക്രിയാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ അബ്ദുള്‍ അസീസ് മാഹി സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് അഹമ്മദ് മക്കാ വാട്ടര്‍ അധ്യക്ഷത വഹിച്ചു, ഷറഫുദ്ദീന്‍ മാഹി നന്ദി പറഞ്ഞു,

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍