ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പുതിയ ഭരണസമിതി
Saturday, June 14, 2014 8:21 AM IST
ജിദ്ദ: കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി അനില്‍ കുമാര്‍ പത്തനംതിട്ട മുന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി അയൂബ് പന്തളം, മുസ്തഫ കുലശേഖരപതി, ജനറല്‍ സെക്രട്ടറിയായി അബ്ദുള്‍ റഷീദ് തേക്കുതോട്, ഖജാന്‍ജി വര്‍ഗീസ് സാമുവല്‍. ജോയിന്റ് സെക്രട്ടറിമാരായി അബ്ദുള്‍ സിയാദ് പടുതോട്, അയൂബ് താന്നിമൂട്ടില്‍, റാഫി ചിറ്റാര്‍, ഗോപാലകൃഷ്ണന്‍ ആറന്മുള, പ്രണവം ഉണ്ണികൃഷ്ണന്‍ (കലാവിഭാഗം), ഷാജിഗോവിന്ദ് അടൂര്‍ (വെല്‍ഫയര്‍ വിഭാഗം), ഷറഫുദ്ദീന്‍ കുലശേഖരപതി (കായിക വിഭാഗം), അസിസ്റന്റ് ഖജാന്‍ജി ആയി സന്തോഷ് ജി നായരും, ഓഡിറ്ററായി ജോബി ടി. ബേബി, എക്സിക്യുട്ടീവ് മെംബര്‍മാരായി ഷിബു മൈലപ്ര, ശശി നായര്‍, അലക്സ് കടമ്മിനിട്ട, വര്‍ഗീസ് ഡാനിയല്‍, ബാബു ഉണ്ണൂണ്ണി, ഷാനവാസ് തെക്കുതോട്, സജി കുറുങ്ങാട്ട്, ജോര്‍ജ് വര്‍ഗീസ്, ബാബുകുട്ടി, വില്‍സണ്‍ വലിയകാല, ജോസ് മാത്യു പുല്ലാട്, തയ്സീര്‍ പന്തളം. ജിദ്ദ കമ്മിറ്റിയിലേക്ക് പ്രതിനിധികളായി തക്ബീര്‍ പന്തളം, നൌഷാദ് അടൂര്‍, മനോജ് മാത്യു അടൂര്‍, അലി തേക്കുതോട്, വിലാസ് അടൂര്‍, കെ.എം.ഹുസൈന്‍, അന്‍സാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഉറച്ച നേതൃത്വത്തിന്റെ കീഴില്‍ ജനകീയ അടിത്തറ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനു അധികാരത്തില്‍ തിരികെ എത്താന്‍ സാധിക്കുമെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ വച്ച് നോര്‍ക്ക രജിസ്ട്രേഷന്‍ കാര്‍ഡിന്റെ വിതരണം അബ്ദുള്ള കുഞ്ഞു മുസ്ലിയാറിനു നല്‍കി ഐസിസി. ജിദ്ദ കമ്മിറ്റി അംഗം അലി തേക്കുതോട് നിര്‍വഹിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍, കേരളാ കെട്ടിട നിര്‍മാണ തൊഴിലാളി, മംഗളം കലാസാഹിത്യവേദി മുതലായ രാഷ്ട്രീയ സാംസ്കാരിക സംഘടനയില്‍ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. നൌഷാദ് അടൂര്‍ പാനല്‍ അവതരിപ്പിച്ചു. ഇസ്മായില്‍ നീരാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വിവിധ കലാപരിപാടികളോടെ കുടുംബ സംഗമാവും അരങ്ങേറി. ജോബി ടി. ബേബി, വിപിന്‍ ആലപ്പുഴ, ഉമ്മര്‍ ഗുലയില്‍ പോളി ക്ളിനിക്, മുംതാസ് അബ്ദുള്‍ റഹ്മാന്‍, പൂജ ഉണ്ണികൃഷ്ണന്‍, മെര്‍ളിന്‍ സജി, ഷാജു തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനവിരുന്നും പ്രസീത മനോജ് ചിട്ടപ്പെടുത്തിയ സംഘനൃത്തവും കൈയടി നേടി.

സംഘനൃത്വത്തില്‍ ചിലങ്ക സ്കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികളായ മാളവിക മനോജ്, ഫര്‍സാന, നിമ, ബസ്മ, അനീന, എവറീന്‍, ഫാബിയ, വീണ, വര്‍ഷ, ലെയോണ, ഫിനാന എന്നിവര്‍ അരങ്ങിലെത്തി.

പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്തം ദീപിക സന്തോഷ്, സ്വാതി സജീവ് എന്നിവര്‍ അവതരിപ്പിച്ചു. ഷാജി കൈപ്പട്ടൂര്‍ അവതരിപ്പിച്ച മിമിക്സും അരങ്ങേറി. മനോജ് മാത്യു അടൂര്‍ അവതാരകന്‍ ആയിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍