സീതള്‍ കൌറിനെ കണ്െടത്തുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ഥിച്ചു
Saturday, June 14, 2014 8:19 AM IST
ഫ്രീമോന്റ്: ജൂണ്‍ 12 മുതല്‍ കാണാതായ ഇന്ത്യന്‍ വംശജ സീതള്‍ കൌര്‍ (65) നെ കണ്െടത്തുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ഥിച്ചു. ജൂണ്‍ 12ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.40 നാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.

അഞ്ചടി മൂന്നിഞ്ച് ഉയരവും 125 പൌണ്ട് തൂക്കവും നരച്ച മുടിയും കറുത്ത കണ്ണുകളുമുളള ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 510 790 6800 എന്ന ഫോണ്‍ നമ്പറില്‍ ഫ്രീമോന്റ് പോലീസുമായി ബന്ധപ്പെടേണ്ടതാണ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഇതിനുമുമ്പൊരിക്കലും ഇവരെ കാണാതാകുകയോ വീട്ടില്‍ നിന്നും ഇറങ്ങി പുറത്തു പോകുകയോ പതിവില്ലാത്തതിനാല്‍ ഇവര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. 911 വിളിച്ചു പോലീസില്‍ അറിയിക്കുന്നതും ഇവരെ കണ്െടത്തുന്നതിന് സഹായകരമാകും എന്ന് പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍