ദേവസംഗീതവുമായി സ്റീഫന്‍ ദേവസിയും സംഘവും ഹൂസ്റണില്‍ ജൂണ്‍ 15ന്
Saturday, June 14, 2014 8:19 AM IST
ഹൂസ്റണ്‍: കീബോഡില്‍ തന്റെ മാന്ത്രിക വിരലുകള്‍കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ സ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന ദേവസംഗീതം സംഗീതമേള യൂത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ആത്മീയാനുഭൂതി പകരുന്ന ഗാനങ്ങളുമായി അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയ് ചാക്കോ, ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്ററി, അമൃത സൂപ്പര്‍ സ്റാര്‍ വിജയി ജോബി കുര്യന്‍, പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ആത്മീയ സംഗീത വിരുന്നിനു മാറ്റു കൂട്ടുന്നു.

ഇതാദ്യമായി സ്വന്തം ബാന്‍ഡുമായി അമേരിക്കയില്‍ എത്തുന്ന സ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഹൂസ്റണിലെ പ്രേക്ഷിത മിഷനാണ്. ഇന്ത്യയിലും നേപ്പാളിലും ബര്‍മയിലും ഉള്ള നിര്‍ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, ആത്മീയ ഉന്നമനത്തിനും സുവിശേഷീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് പ്രേക്ഷിതാമിഷന്‍.

ജൂണ്‍ 15ന് (ഞായര്‍) വൈകുന്നേരം 5.30 മുതല്‍ സ്റാഫോര്‍ഡിലുള്ള ഇമ്മാനുവല്‍ വെന്ററിലാണ് സംഗീതമേള നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും നല്ല സംഗീത വിരുന്നായിരിക്കും ദേവസംഗീതമെന്ന് സംഘടാകര്‍ അവകാശപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി കുര്യന്‍ 281 777 1919, റെജി കെ. വര്‍ഗീസ് 281 650 9630.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി