സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ എക്സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഗ്രൌണ്ട് ബ്രേക്കിംഗ് ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു
Saturday, June 14, 2014 8:17 AM IST
കൊപ്പേല്‍ (ടെക്സസ്) : ഡാളസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ എക്സ്പാന്‍ഷന്‍ ആന്‍ഡ് പാര്‍ക്കിംഗ് ലോട്ട് വികസന പ്രോജക്ടിന്റെ ഗ്രൌണ്ട് ബ്രേക്കിംഗ് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ചു നിര്‍വഹിച്ചു.

ജൂണ്‍ എട്ടിന് (ഞായര്‍) വി. കുര്‍ബാനക്കുശേഷം നടന്ന ഗ്രൌെണ്ട് ബ്രേക്കിംഗ് ചടങ്ങില്‍ പിതാവിനോടൊപ്പം കൊപ്പേല്‍ സിറ്റി മേയര്‍ കാരെന്‍ ഹണ്ട്, സിറ്റി കൌണ്‍സിലര്‍മാരായ വെസ് മെയ്സ് , നാന്‍സി ഇന്‍ഗ്ളിംഗ്, ഇടവക വികാരി ജോണ്‍സ്റി തച്ചാറ എന്നിവരും പങ്കെടുത്തു.

പ്രോവിഡന്‍സ് ബാങ്ക് വൈസ് പ്രസിഡന്റ് സ്റാന്‍ ഇന്‍ഗ്രാം, ആര്‍ക്കിടെക്ട് രശ്മി ചന്ദല്‍, മാത്യു തോമസ് (എന്‍ജിനിയര്‍), തോമസ് ജേക്കബ് (പ്രോജക്ട് കോണ്‍ട്രാക്ടര്‍), ഇടവക ട്രസ്ടിമാരായ ട്രസ്റിമാരായ ജോയ് സി. വര്‍ക്കി, തോമസ് കാഞ്ഞാണി, സെബാസ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ 750 ല്‍ പരം വിശ്വാസികള്‍ പങ്കെടുത്തു.

പിതാവിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കൊപ്പേല്‍ സിറ്റി മേയര്‍ കാരെന്‍ ഹണ്ട് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടവക സമൂഹത്തിന് ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും കുട്ടികളുടെയും യുവജനങ്ങുളുടെയും ആത്മീയ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കിയുള്ള മിനിസ്ട്രി പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനു പ്രാധാന്യം നല്‍കിയുമാണ് പുതിയ വികസന പദ്ധതി.

325 പേര്‍ക്കു ഒരുമിച്ചു പങ്കെടുക്കാവുന്ന ആരാധനാലയത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി ഇതോടെ 650 ആവും ആരാധനാലയം വലുതാക്കുന്നതിനോടൊപ്പം പുതിയ പാര്‍ക്കിംഗ് ലോട്ടും സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി നിര്‍മിക്കും.

350 ല്‍ പരം കുടുംബങ്ങളും അത്രയും തന്നെ മതപഠന വിദ്യാര്‍ഥികളും ഉള്ള ഇടവകയാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തില്‍ തന്നെയാണ് അമേരിക്കയിലെ ഡാളസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഈ ദേവാലയം.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍