ഒക്ലഹോമ മിഷന്‍ വിബിഎസ് സമാപിച്ചു
Friday, June 13, 2014 4:25 AM IST
ഓക്ലഹോമ: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഒക്ലഹോമ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ രണ്ടു മുതല്‍ ആറു വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ സംഘടിപ്പിച്ച ബൈബിള്‍ ക്യാമ്പും വെക്കേഷണല്‍ ബൈബിള്‍ ക്ളാസും വിജയകരമായി സമാപിച്ചു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വിബിഎസിനോടനുബന്ധിച്ച് ഇവാഞ്ചലിസം മ്യൂസിക് ഫെസ്റിവല്‍, വിറ്റ്നസ് മീറ്റിംഗ്, മെഡിക്കല്‍ മിഷന്‍ എന്നിവ സംഘടിപ്പിച്ചു.

ഒക്ലഹോമയുടെ സമീപ ഇടവകകളായ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്), കരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച്, സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്, ഹൂസ്റണ്‍ മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവ. ഡെന്നീസ്, നിര്‍മല ഏബ്രഹാം, ഒ.സി ഏബ്രഹാം, ഡാളസ് യൂത്ത് ചാപ്ളെയിന്‍ റവ. ജോര്‍ജ് ജേക്കബ്, റവ. സാം മാത്യു, ജസ്റിന്‍, എമി വില്‍സന്‍, ജോജി കോശി തുടങ്ങിയവര്‍ പഠന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

റവ. ഒ.സി ഏബ്രഹാം, ഏബ്രഹാം മാത്യു, മോനച്ചന്‍, മോളി സഖറിയ, ഷാജി രാമപുരം തുടങ്ങിയവരും വിബിഎസിന്റെ വോളന്റിയര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍