മലയാളം സൊസൈറ്റി ഹൂസ്റണ്‍ ഏപ്രില്‍ സമ്മേളനം നടത്തി
Friday, June 13, 2014 4:19 AM IST
ഹൂസ്റണ്‍: ഗ്രെയ്റ്റര്‍ ഹൂസ്റണിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി ഏപ്രില്‍ സമ്മേളനം 27 ന് വൈകുന്നേരം നാലിന് സ്റാഫോര്‍ഡിലെ ഏബ്രഹാം ആന്‍ഡ് കമ്പനി റിയല്‍ എസ്റേറ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ജോസഫ് തച്ചാറയുടെ 'ഞം...ഞം...ഞം...' എന്ന ചെറുകഥയെക്കുറിച്ചും, എ.സി. ജോര്‍ജ് 'ഇന്ത്യ പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തെക്കുറിച്ചുമായിരുന്നു ചര്‍ച്ച.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം സമ്മേളനത്തെക്കുറിച്ചും അവതരണ വിഷയങ്ങളെക്കുറിച്ചും ലഘുവിവരണം നല്‍കിക്കൊണ്ട് ഏവരേയും സ്വാഗതം ചെയ്തു.

തുടര്‍ന്ന് തച്ചാറ അദ്ദഹത്തിന്റെ 'ഞം...ഞം...ഞം...' എന്ന ചെറുകഥ അവതരിപ്പിച്ചു. നാടകീയാനുഭൂതിയുടെ പ്രതിച്ഛായ പകരുന്ന സംഭാഷണശൈലി അദ്ദേഹത്തിന്റെ അവതരണത്തില്‍ നിറഞ്ഞുനിന്നു. ചര്‍ച്ചയില്‍, പേരുപോലെതന്നെ വേറിട്ട അനുഭവം പകരുന്ന ഒരു കഥയാണ് 'ഞം...ഞം...ഞം...' എന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ചില നിര്‍ബന്ധപ്രവണതകളെ ആസ്പദമാക്കി എഴുതിയിട്ടുള്ള ഈ കഥ ബാലസാഹിത്യത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന അഭിപ്രായവുമുണ്ടായി. ഒരു കുട്ടിയുടെ ബാലിശമായ ശാഠ്യത്തെയൊ ദുശാഠ്യത്തെയൊ മാനസികമായി മുറിവേല്‍പ്പിക്കാതെ എങ്ങനെ പരിഹരിക്കാമെന്ന ഗുണപാഠവും ഈ കഥ പഠിപ്പിക്കുന്നുണ്ട്.

തുടര്‍ന്ന് എ.സി. ജോര്‍ജ് 'ഇന്ത്യ, പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍' എന്ന വിഷയത്തെ അസ്പദമാക്കി പ്രഭാഷണം നടത്തി. അടുത്ത സമയത്ത് കേരളവും ഇന്ത്യയുടെ മറ്റ് ചില സംസ്ഥാനങ്ങളും സന്ദര്‍ശിച്ച പ്രഭാഷകന് ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ടീയാന്തരീക്ഷം നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. (മലയാളം സൊസൈറ്റിക്ക് രാഷ്ട്രീയമില്ല പക്ഷേ രാഷ്ട്രമുണ്ട് എന്ന തത്വത്തില്‍ അധിഷ്ഠിതമായിരുന്നു പ്രഭാഷണം). ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പും അതിനുശേഷവുമുള്ള ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഇന്ത്യയില്‍ ഒരു മാറ്റം അവശ്യമായിരുന്നുവെന്നും ഈ മാറ്റം നാടിനെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. ഏതു പാര്‍ട്ടി ഭരിക്കുന്നു എന്നല്ല, അത് നന്മയുടെയും വികസനത്തിന്റെയും മാര്‍ഗത്തിലൂടെയാകണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അങ്ങനെതന്നെ അകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

മലയാളം സൊസൈറ്റിയില്‍ ആദ്യമായി പങ്കെടുത്ത ടോം പൂന്നൂസിനെ ജി. പുത്തന്‍കുരിശ് പരിചയപ്പെടുത്തി. ടോം അതിസാഹസികമായി അമേരിക്കയിലെങ്ങും നടത്തിയ സഞ്ചാരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും പുത്തന്‍കുരിശ് വിവരിച്ചു. തടുര്‍ന്ന് ടോം പുന്നൂസ് ഈ യാത്ര ആസ്പദമാക്കി എഴുതിയ ഭഅി്യീില രമി റീ ശ ... ആൌ ിീ ീില വമ ല്ലൃ റീില ശ’ എന്ന ഇംഗ്ളീഷ് ഗ്രന്ഥവും അദ്ദേഹത്തിന്റെ മറ്റു ചില രചനകളും ഗാനങ്ങളുടെ സിഡിയും സദസിനു പരിചയപ്പെടുത്തി.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ഇന്ത്യയുടെ ഇന്നത്തെ രാഷ്ടീയ-സാമൂഹ്യാന്തരീക്ഷത്തെക്കുറിച്ച് സദസ്യര്‍ വാചാലരായി. മുന്‍ ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ഇപ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുന്‍ അധ്യാപകന്‍, ടി.ജെ. ഫിലിപ്പ് എന്നിവര്‍ നേരിട്ടുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. എ.സി. ജോര്‍ജ്, പൊന്നു പിള്ള, ജോസഫ് മണ്ഡവത്തില്‍, ജി. പുത്തന്‍കുരിശ്, തോമസ് വര്‍ഗീസ്, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ഏബ്രഹാം പത്രോസ്, സുരേഷ് ചീയേടത്ത്, ടി.എന്‍. സാമുവല്‍, ടോം പുന്നൂസ്, ജോര്‍ജ് മണ്ണിക്കരോട്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.