'കാല്‍വരിയിലെ അല്‍ത്താരയില്‍' ഉദ്ഘാടനം ജുണ്‍ 15ന്
Friday, June 13, 2014 4:18 AM IST
ഡാളസ്: പ്രശസ്ത ക്രൈസ്തവ ഭക്തിഗാനരചയിതാവും പ്രഭാഷകനും എഴുത്തുകാരനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ രചനയില്‍ ചലച്ചിത്രഗാന സംവിധായകരായ ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്ന പതിനാലു ഗാനങ്ങളടങ്ങിയ കാല്‍വരിയിലെ അല്‍ത്താരയില്‍ എന്ന സംഗീത ആല്‍ബത്തിന്റെ ഉദ്ഘാടനം ജുണ്‍ 15ന് (ഞായര്‍) രാവിലെ 11 ന് കാനഡയിലെ ടൊറന്റോ സെന്റ് തോമസ് കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ വികാരി ഫാ. ജോസ് കല്ലുവേലിലിനു നല്‍കി ഫാ. പിച്ചാപിള്ളി നിര്‍വഹിക്കും.

ഏയ്ഞ്ചല്‍ ഗ്രൂപ്പിനുവേണ്ടി ജോസഫ് തൊമ്മാന നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തില്‍ കേരളത്തിലെ പ്രമൂഖ ഗായകരായ സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, കെസ്റര്‍, ശ്വേതാ മോഹന്‍, വിധു പ്രതാപ്, സുബിന്‍ ഇഗ്നേഷ്യസ്, ഗായത്രി അശോകന്‍, എലിസബത്ത് രാജു, സിസിലി, രൂപാ, വില്‍സണ്‍ പിറവം എന്നിവരാണ് പാടിയിരിക്കുന്നത്.

ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിന്റെ തരംഗിണി റിക്കോര്‍ഡ്സ് പുറത്തിറക്കിയ യേശുദാസും വിജയ് യേശുദാസും പാടിയ തുടര്‍ ഭക്തിഗാന ആല്‍ബങ്ങളായ തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി എന്നിവയിലെ മുഴുവന്‍ ഗാനങ്ങളും യേശുദാസിന്റെ അഭ്യര്‍ഥനപ്രകാരം ഫാ.പിച്ചാപിള്ളിയാണ് രചിച്ചു നല്‍കിയത്.

പ്രശസ്ത ദക്ഷണേന്ത്യന്‍ ഗായകരായ എസ്.പി. ബാലസുബ്രമണ്യം, പി. ജയചന്ദ്രന്‍, ശരത് തുടങ്ങിയവര്‍ ആലപിച്ച നിതാന്തതേജസ്വി, ജീസസ് മൈ ജീസസ് എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങളുടെ രചനയും ഫാ. പിച്ചാപ്പിള്ളിയുടേതാണ്. സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ പ്രസാധനം ചെയ്ത ഇംഗ്ളീഷ് ലേഖനസമാഹാരങ്ങളായ ദ് ടേബിള്‍ ഓഫ് ദ് വേഡ്, ലിവിംഗ് ഇന്‍സ്പേഡ് ഓള്‍വേസ് എന്നീ പുസ്തകങ്ങള്‍ ഫാ. ജോണ്‍ പിച്ചാപിള്ളിയുടേതാണ്.

കുടുതല്‍ വിവരങ്ങള്‍ക്ക്: : 416 903 7181. ംംം.വേലമിഴലഹഴൃീൌുെശി.രീാ

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍