ഡോ. പോള്‍ തോമസിന് സാഹിത്യ വിഭാഗത്തില്‍ സ്പെഷല്‍ ജൂറി അവാര്‍ഡ്
Friday, June 13, 2014 4:17 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമ സമ്മേളനത്തില്‍ സാഹിത്യ വിഭാഗത്തിന്റെ സ്പെഷല്‍ ജൂറി അവാര്‍ഡ് ഡോ. പോള്‍ തോമസിന്. ഓര്‍മതിരകള്‍ കടല്‍കടന്ന് തിരുമധുരം എന്ന പോലെ പ്രസ്തുത നോവല്‍ സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഡോ. എം.വി. പിള്ളയെപോലെ പ്രഗത്ഭരും പ്രശസ്തരുമായ പ്രതിഭകളുടെ പുസ്തകാഭിപ്രായം ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിനു പ്രചോദനമേകുവാന്‍ പര്യാപ്തമാണ്.

കടലിന്റെ ഈ ഓമനപുത്രന്‍ തന്റെ ജീവിതകഥ ഒളിവും മറയും കൂടാതെ ഈ കൃതിയില്‍ തുറന്നു കാട്ടയിരിക്കുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ് നമ്മളെന്നു പൊങ്ങച്ചം പറയുന്ന കൂട്ടര്‍ക്ക് ഈ കൃതിയുടെ സത്യസന്ധത ഒരു പക്ഷേ അമ്പരപ്പ് ഉളവാക്കിയേക്കും. നോവലിസ്റ്, ദൈവാനുഗ്രഹം, അഭമ്യമായ ഇച്ഛാശക്തി, നിസ്തരുപമായ പരിശ്രമം സര്‍വോപരി തന്റെ പ്രാണാധികപ്രിയയും പിന്‍കാലത്ത് സഹധര്‍മിണിയുമായി തീര്‍ന്ന ഫ്ളോറിയുടെ പ്രചോദനവും ഉള്‍ക്കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വിജയഗാഥയാണ് ഓര്‍മതിരകളില്‍ നാം ദര്‍ശിക്കുന്നത്.

ഈ നോവലിനു കിട്ടുന്ന അംഗീകാരത്തിന് പോള്‍ തോമസ് സര്‍വദാ അര്‍ഹനാണ്.