ടാമ്പാ: എഴുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയില്‍ മലയാള ഭാഷയുടെ ഭാവി' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. ജൂണ്‍ 14ന് നടക്കുന്ന സല്ലാപത്തില്‍ പ്രശസ്ത അധ്യാപകനും ഗവേഷകനും ഗ്രന്ഥകാരനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാനവവികാസശാസ്ത്രജ്ഞനുമായ ഡോ. എ.കെ.ബി. പിള്ളയായിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്.
അമേരിക്കയിലെ മലയാള ഭാഷയുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ ഏഴിന് സംഘടിപ്പിച്ച എഴുപത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ പ്രശസ്ത അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ആയിരുന്നു 'അമേരിക്കയിലെ മലയാള സാഹിത്യം തുടക്കവും വളര്‍ച്ചയും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്നുനടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും തുടക്കവും വികാസവും വളരെ ആധികാരികമായിത്തന്നെ തന്റെ പ്രബന്ധത്തിലൂടെ അവതരിപ്പിക്കുവാന്‍ ജോര്‍ജ് മണ്ണിക്കരോട്ടിനു സാധിച്ചു. സാഹിത്യസൃഷ്ടിക്കായിമാത്രം ആരും അമേരിക്കയില്‍ വരുന്നില്ലാ എന്നും അമേരിക്കയിലെ തെരക്കേറിയ ജീവിതം നല്കിയ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്നത് തങ്ങളുടെതന്നെ ആശ്വാസത്തിനും സന്തോഷത്തിനും വേണ്ടിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യം ഒന്നേ ഉള്ളുവെന്നും പ്രവാസികളാണ് ഏതൊരുഭാഷയിലെയും ഉത്തമ സാഹിത്യസൃഷ്ടികളുടെ കര്ത്താക്കളെന്നുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.
സാഹിത്യ സല്ലാപത്തില്‍ സ്ഥിരമയി പങ്കെടുക്കുന്ന ത്രേസ്യാമ്മ നാടാവള്ളില്‍, ഷീലാ ചെറു എന്നിവര്‍ക്ക് ജന്മദിന മംഗളാശംസകള്‍ നേര്‍ന്നു.
ജോസഫ് നമ്പിമഠം, എ.സി. ജോര്‍ജ്, ഡോ. എ.കെ.ബി. പിള്ള, ഏബ്രഹാം തെക്കേമുറി, മുരളി ജെ. നായര്‍, പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ഡോ. ആനി കോശി, സോയാ നായര്‍, എല്‍സി യോഹന്നാന് ശങ്കരത്തില്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, രാജന് മാടശേരി, മോന്‍സി കൊടുമണ്‍, പ്രിയാ ഉണ്ണികൃഷ്ണന്, യു.എ. നസീര്‍, മാത്യു ജോര്‍ജ്, ജയിംസ് മാത്യു, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, പി.പി. ചെറിയാന്, സി. ആന്‍ഡ്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395.