ഡോ. രാജ് കെ. ഗോയലിന് മിഡില്‍ടണ്‍ അവാര്‍ഡ്
Thursday, June 12, 2014 9:08 AM IST
ബോസ്റ്റണ്‍: ബയോമെഡിക്കല്‍ ഗവേഷണത്തില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ വംശജനും ശാസ്ത്രജ്ഞനുമായ ഡോ. രാജ് കെ. ഗോയലിന് പെറ്ററന്‍സ് അഫയേഴ്സ് നല്‍കുന്ന പരമോന്നത ബഹുമതിയായ മിഡില്‍റ്റണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

അന്നനാളത്തിലും ആമാശയത്തിലും കണ്ടു വരുന്ന മോട്ടിലിറ്റി ഡിസ് ഓഡേഴ്സ് (ഗട്ട് എന്ന രോഗം) കണ്ടു പിടിക്കുന്നതിനും ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുമാണ്. ഡോ. രാജ് ഗവേഷണങ്ങള്‍ നടത്തിയിരുന്നത്.

1960 ല്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും വൈദ്യ ശാസ്ത്രത്തില്‍ ബിരുദമെടുത്ത ഗോയല്‍ ന്യുഡല്‍ഹിയിലെ മൌലാന ആസാദ് മെഡിക്കല്‍ കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

യെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയശേഷം 1971 മുതല്‍ ബെയ്ലര്‍ കോളജ് മെഡിസന്‍ (ഹൂസ്റണ്‍), 1981 മുതല്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പ്രഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോള്‍ ബോസ്റ്റണ്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, വി.എ. ബോസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം സ്വാളോയിംഗ് ആന്‍ഡ് മോട്ടിലിറ്റി പ്രോഗ്രാം ഡയറക്ടര്‍ എന്നീ തസ്തികളില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയില്‍ തുടര്‍ച്ചയായി ലഭിക്കുന്ന അംഗീകാരത്തിന് മാറ്റു കൂട്ടുന്നതാണ്. ഡോ. രാജ് ഗോയലിന് ചോദിച്ച മിഡില്‍റ്റണ്‍ അവാര്‍ഡ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍