'ഹല പതിനാലാം രാവ് 2014' സിഡി പ്രകാശനം ചെയ്തു
Thursday, June 12, 2014 9:08 AM IST
കുവൈറ്റ്: മാപ്പിള കലാ വേദി കുവൈറ്റ് നടത്തിയ 'ഹല പതിനാലാം രാവ് 2014' സിഡി പ്രകാശനം ചെയ്തു. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഫഹാഹീല്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് ഹബീബ് മുറ്റിച്ചൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുവൈറ്റില്‍ പ്രമുഖനായ അബു തുര്‍ക്കി 'ഹല പതിനാലാം രാവ് 2014' സിഡി ഗ്രാന്‍ഡ് എം.ഡി. അയൂബിനു കൈമാറി നിര്‍വഹിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ സിഇഒ സുനീര്‍, മാപ്പിള കലാ വേദി ഭാരവാഹികളായ റാഫി കല്ലായി, അന്‍വര്‍ സാരംഗി, യാസിര്‍ കരിങ്കല്ലത്താണി, റസാക്ക് മുന്നിയൂര്‍, അന്‍വര്‍ തലശേരി, ഇഖ്ബാല്‍ മുറ്റിച്ചൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഹല പതിനാലാം രാവ് 2014 സിഡി ലഭിക്കുന്നതിനായി 65939994, 66362729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍