കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരം വ്യത്യസ്ത അനുഭൂതി പകര്‍ന്നു
Thursday, June 12, 2014 9:03 AM IST
ജിദ്ദ: കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ലാലു സൌണ്ട്സും ക്രെസ്റ് ഗ്രുപ്പും സംയുക്തമായി ജിദ്ദയില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരം വ്യത്യസ്ത അനുഭൂതി പകര്‍ന്നു. പങ്കെടുക്കാനെത്തിയവരെ ഏഴ് ഗ്രുപ്പുകളായി തിരിച്ചായിരുന്നു മത്സരം നടന്നത്.

ജിദ്ദയില്‍ ഇത്തരമൊരുസംരംഭം ആദ്യമായാണ് സംഘടിപ്പിച്ചതെന്നും തുടര്‍ന്നും ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ നല്ലൊരു ഫുട്ബോള്‍ ടീമിനെ കലാകാരന്മാര്‍ക്കിടയില്‍നിന്നും വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഇരുമ്പുഴി പറഞ്ഞു.

റഹീം വലിയയോറയുടെ നേതൃത്വത്തിലുള്ള ഇശല്‍മക്ക വിന്നേഴ്സ് ട്രോഫിക്കും ഹസന്‍ കുണ്േടാട്ടിയുടെ നേതൃത്വത്തിലുള്ള ഡെലീഷൃ മഹ്ഫില്‍ റണ്ണേഴ്സിനുള്ള ട്രോഫിക്കും അര്‍ഹരായി. അബ്ദുള്‍ മജീദ് നഹ, സി.എം.റഹ്മാന്‍, യാസ് തിരൂരങ്ങാടി, ഇഖ്ബാല്‍ വടക്കന്‍, ആബിദ് മൊറയൂര്‍, ജുനൈദ് മേളൂര്‍, കോയ മൂന്നിയൂര്‍, അനീസ് മലബാര്‍ ഹോട്ടല്‍, മുസ്തഫ കുന്നുംപുറം തുടങ്ങിയ സംഘാടക സമിതി അംഗങ്ങള്‍ ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച കളിക്കാരനായി സൌദിനെയും മികച്ച ഗോള്‍കീപ്പറായി ഗഫൂര്‍ ചെമ്മാടിനെയും തെരഞ്ഞെടുത്തു. കരീം മാവൂര്‍ സ്വാംഗതവും അഷ്റഫ് ചാലില്‍ നന്ദിയും പറഞ്ഞു.

ഇടവേളകളില്‍ ജിദ്ദയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തനൃതൃങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. അഫ്രി റഹ്മാന്‍, റിസ്നി ഹസന്‍, റംസി സിദ്ദീഖ്, നിദ റഹ്മാന്‍, റിദ റഹ്മാന്‍, സഫ സിദ്ദീഖ്, റന ഫാത്തിമ, റിദ ഫൈസല്‍, അസ്ന ഹസ്സന്‍, ഹിബ റഹ്മാന്‍, ജസ്ന ഹസ്സന്‍, റിന്‍ഷ റഹ്മാന്‍, തുടങ്ങിയ കുട്ടികളാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. തൊട്ടിയന്‍ ബഷീര്‍, ജാഫറലി പാലക്കോട്, ഉമ്മര്‍ അഞ്ചച്ചവിടി, റയാന്‍ സലാം, ഫൈസല്‍ കണ്ണൂര്‍, മുസ്തഫ തോളൂര്‍, ഉണ്ണീന്‍ പുലാക്കല്‍, ഗഫൂര്‍ ചാലില്‍, മന്‍സൂര്‍ എടവണ്ണ, സിദ്ധീഖ് കാരാടന്‍, ജമാല്‍ നാസര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. കരീം വാണിയമ്പലം, ബഷീര്‍ മമ്പാട്, ശിഹാബ് കുന്നുംപുറം എന്നിവര്‍ കളി നിയന്ത്രിച്ചു. മികച്ച ഫുട്ബോള്‍ താരങ്ങളായ അഖില്‍ കരീമിനെയും ജിയാദ് അബ്ദുള്‍ കരീമിനെയും ലാലു സൌണ്ട്സിനുവേണ്ടി ഉപഹാരം നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍