ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു
Thursday, June 12, 2014 9:02 AM IST
റിയാദ്: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദിലെ മലയാളികള്‍ക്കായി നടത്തിവരുന്ന ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു.

ലയ്യിന നാലകത്ത് ഒന്നാം സ്ഥാനവും ശാഹിദ ശംസീര്‍, നസീറ അബ്ദുറഹ്മാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും സാബിറ അമ്പായത്തിങ്ങല്‍ മൂന്നാം സ്ഥാനവും നേടി.

വിജയികളെ ക്യുഎല്‍എസ് കണ്‍വീനര്‍ നയിം കണ്ണൂര്‍, അധ്യാപകരായ അഷറഫ് മരുത, സലീം മാസ്റര്‍, മുജീബ് കൊടുവള്ളി, ശമീര്‍ സ്വലാഹി, അബൂ ഹുറൈറ മൂത്തേടം എന്നിവര്‍ അഭിനന്ദിച്ചു.

വിജയികള്‍ക്കുള്ള സമ്മാനം ക്യുഎല്‍എസ് സംഗമത്തില്‍ വിതരണം ചെയ്യും. റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്ളാസുകളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി മലയാളികളാണ് ഖുര്‍ആനിന്റെ വെളിച്ചം സീകരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍