ഇസ്ലാഹി സെന്റര്‍ കളിചങ്ങാടം സാല്‍മിയയില്‍ ജൂണ്‍ 13ന്
Thursday, June 12, 2014 9:00 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ നടത്തി വരുന്ന ഇസ്ലാം സമര്‍പ്പണം, സംസ്കരണം, സമാധാനം എന്ന പ്രമേയത്തിലൂടെ കാമ്പയിനിന്റെ ഭാഗമായി കുരുന്നുകള്‍ക്കായി കളിചങ്ങാടം സംഘടിപ്പിക്കുമെന്ന് ഇസ് ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

കളിയിലൂടെയും ഉല്ലാസത്തിലൂടെയും കുട്ടികളെ മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യങ്ങളും ദൌത്യവും ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്കുന്നത്. കുട്ടികളുടെ നൈസര്‍ഗിക വാസനകളെ ഇസ് ലാമിക സംസ്കാരത്തിലധിഷ്ഠിതമായി വളര്‍ത്തിയെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കും.

ജൂണ്‍ 13ന് (വെള്ളി) വൈകുന്നേരം നാലിന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ചിലാണ് പരിപാടി.

ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ എംഎസ്എം സംസ്ഥാന പ്രസിഡന്റ് ടി.കെ ത്വല്ഹത്ത് സ്വലാഹി, എംഎസ്എം കാമ്പസ് വിംഗ് ചെയര്‍മാന്‍ പി.കെ അംജദ് മദനി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഗ് രിബ് നമസ്കാരനന്തരം നമ്മളും നമ്മുടെ കുട്ടികളും എന്ന വിഷയത്തില്‍ ത്വല്ഹത്ത് സ്വലാഹി പ്രഭാഷണം നടത്തുമെന്നും പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സെന്റര്‍ ഭാരവാഹികള്‍ പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

വിശദവിവരങ്ങള്‍ക്ക്: 97557018, 979771838, 51180555, 66014181, 97296680.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്