കെഫാക് ഗള്‍ഫ് മാര്‍ട്ട് ഫുട്ബോള്‍ ലീഗ് സെമിഫൈനല്‍ ലൈനപ്പായി
Thursday, June 12, 2014 8:59 AM IST
കുവൈറ്റ്: കഴിഞ്ഞ എട്ടു മാസമായി 16 ഓളം ടീമുകളിലായി ഇന്ത്യയിലെ പ്രശസ്തരായ ക്ളബ് ഫുട്ബാള്‍ താരങ്ങളും പ്രവാസി താരങ്ങളും അണിനിരന്ന കെഫാക് ഗള്‍ഫ് മാര്‍ട്ട് ഫുട്ബാള്‍ ലീഗിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും.

ഗ്രൂപ്പ് എ യില്‍ നിന്ന് 16 പോയിന്റോടെ സിഎഫ്സി സാല്‍മിയയും, ഫഹാഹീല്‍ ബ്രദേഴ്സും ഗ്രൂപ്പ് ബി യില്‍ നിന്ന് 19 പോയിന്റോടെ യംഗ് ഷൂട്ടേഴ്സും 16 പോയിന്റോടെ സോക്കര്‍ കേരളയുമാണ് അവസാന നാലില്‍ ഇടം പിടിച്ചത്. ഒട്ടേറെ വാശിയേറിയ പോരാട്ടങ്ങള്‍ക്കായിരുന്നു ലീഗ് സാക്ഷ്യം വഹിച്ചത്. പ്രാഥമിക റൌണ്ടില്‍ കളിച്ച ഏഴു കളികളില്‍ ആറും ജയിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച യംഗ് ഷൂട്ടേര്‍സ് എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലത്തിെയത്. ഗ്രൂപ്പ് ബിയില്‍ സിഎഫ്സി സാല്‍മിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ജൂണ്‍ 13 ന് (വെള്ളി) വൈകുന്നേരം ആറിന് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ സിഎഫ്സി സാല്‍മിയ സോക്കര്‍ കേരളയെയും രണ്ടാം സെമിയില്‍ യംഗ് ഷൂട്ടേഴ്സ് ഫഹാഹീല്‍ ബ്രദേഴ്സിനെയും നേരിടും.

കുവൈറ്റിലെ പ്രമുഖ പ്രവാസി ഇന്ത്യന്‍ ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പ്രാഥമിക മത്സരങ്ങള്‍ നടന്നത്. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം സെമിഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഗാലറിയില്‍ സൌകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്െടന്ന് കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍