മന്ത്രി കെ.സി. ജോസഫ് ഫോമ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധി
Thursday, June 12, 2014 8:58 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധിയായി മന്ത്രി കെ.സി. ജോസഫ് ഫോമ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തില്‍ നിന്നു തനിക്കു വിട്ടു നില്‍ക്കാനാവില്ലെന്നു മുഖ്യമന്ത്രി തന്നെ സന്ദര്‍ശിച്ച ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളിനെ അറിയിച്ചതിനെതുടര്‍ന്നാണ്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രി ജോസഫ് 26നു വന്ന് കണ്‍വന്‍ഷന്‍ കഴിഞ്ഞാലുടന്‍ മടങ്ങും.

കേരള ഫിലിം ഡെവലപ്മന്റ് കോര്‍പറേഷന്‍ ചെയര്‍ സാബു ചെറിയാന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരും പങ്കെടുക്കും. കണ്‍വന്‍ഷനില്‍ ഫിലിം ഫെസ്റിവലിനു സാബു ചെറിയാന്‍ നേതൃത്വം നല്‍കും. ബ്രിട്ടാസ് വിവിധ സമ്മേളങ്ങളില്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം