ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖ്റാന തിരുനാള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ആറു വരെ
Thursday, June 12, 2014 8:56 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്തോലനും ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഖ്റാന തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വം കൊണ്ടാടുന്നു.

ജൂണ്‍ 29-ന് (ഞായര്‍) രാവിലെ 11 ന് കൊടി ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന തിരുനാളില്‍ തുടര്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും മറ്റ് തിരുകര്‍മ്മങ്ങളും രാവിലെയും വൈകിട്ടും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനങ്ങളായ ജൂലൈ 3,4,5,6 തീയതികളില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് വിവിധ റീത്തുകളില്‍പ്പെട്ട തിരുമേനിമാരും വികാരിമാരും കാര്‍മികരായിരി തിരുനാള്‍ സന്ദേശം നല്‍കുന്നതുമായിരിക്കും. അതുപോലെ തന്നെ ഈ ദിവസങ്ങളില്‍ വര്‍ണശബളവും പ്രൌഢഗംഭീരവുമായ വിവിധ കലാപരിപാടികളും അരങ്ങേറും. ജൂലൈ 13-ന് (ഞായര്‍) കൊടിയിറക്കുന്നതോടുകൂടി തിരുനാള്‍ സമാപിക്കും.

ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ ഷിക്കാഗോയില്‍ പത്തുമില്യന്‍ ഡോളര്‍ ചിലവഴിച്ച് (ഏകദേശം 60 കോടി രൂപ) കേരളത്തനിമയില്‍, അത്യാധുനിക സൌകര്യങ്ങളോടുകൂടി നിര്‍മിച്ചിരിക്കുന്ന മനോഹരമായ കത്തീഡ്രല്‍ ദേവാലയത്തിലെ പ്രധാനപ്പെട്ട ഈ തിരുനാളില്‍ ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട വിശ്വാസികളും പങ്കെടുത്തുവരുന്നു.

ഇടവകയിലെ 13 വാര്‍ഡുകളിലൊന്നായ സെന്റ് മേരീസ് വാര്‍ഡാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ജോണ്‍സണ്‍ മാളിയേക്കല്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), വാര്‍ഡ് ഭാരവാഹികളായ സോവിച്ചന്‍ കുഞ്ചെറിയ (പ്രസിഡന്റ്), റ്റെസി ആന്‍ഡ്രൂസ് (സെക്രട്ടറി), സാബു അച്ചേട്ട്, റോയി തോമസ്, മാത്യു കോശി, സണ്ണി ഇരൂരിക്കല്‍, സ്കറിയാക്കുട്ടി തോമസ് (ഫിനാന്‍സ് കോഓര്‍ഡിനേറ്റേഴ്സ്), ജോണ്‍ ചിറയില്‍ (ലിറ്റര്‍ജി), ആന്‍ഡ്രൂസ് തോമസ്, തോമസ് പനയ്ക്കല്‍ (ഡെക്കറേഷന്‍സ്), സിനു പാലയ്ക്കാത്തടം, ജാന്‍സി ചിറയില്‍, ജോജോ വെങ്ങാന്തറ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റേഴ്സ്), മനോജ് അച്ചേട്ട്, ഗ്രേസി കണ്ണൂക്കാടന്‍ (ഫുഡ് കോഓര്‍ഡിനേറ്റേഴ്സ്), സ്കറിയാക്കുട്ടി തോമസ്, ആന്‍ഡ്രൂസ് തോമസ് (പ്രൊസഷന്‍), ജിനാ തോമസ്, വിബിന്‍ ജോര്‍ജ് (യൂത്ത് കോഓര്‍ഡിനേറ്റേഴ്സ്), ജോര്‍ജ് അമ്പാട്ട്, ജിതേഷ് ചുങ്കത്ത് (പബ്ളിസിറ്റി കോഓര്‍ഡിനേറ്റേഴ്സ്), ആന്റണി കുര്യന്‍ (ഫയര്‍വര്‍ക്സ്) എന്നിവര്‍ക്ക് പുറമെ ട്രസ്റിമാരായ ഇമ്മാനുവല്‍ കുര്യന്‍, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള എന്നിവരും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), സോവിച്ചന്‍ കുഞ്ചേറിയ (847 830 1645), റ്റെസി തോമസ് (847 814 8377), സാബു അച്ചേട്ട് (847 687 5100), ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144), മനീഷ് ജോസഫ് (847 387 9384), സിറിയക് തട്ടാരേട്ട് (773 407 4870), ജോണ്‍ കൂള (847 668 5795).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം