ലൂധിയാന മേരി മാതാ ചര്‍ച്ച് ഇടവകയായി ഉയര്‍ത്തപ്പെട്ടു
Wednesday, June 11, 2014 8:03 AM IST
ന്യൂഡല്‍ഹി: പഞ്ചാബിലെ ആദ്യത്തെ സീറോ മലബാര്‍ ദേവാലയമായ ലൂധിയാനയിലെ മേരി മാതാ ചര്‍ച്ച് ഇടവകയായി ഉയര്‍ത്തപ്പെട്ടു. ഇതു സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ എട്ടിന് (ഞായര്‍) ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നടത്തി.

ദേവാലയത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാനക്ക് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കാര്‍മികത്വം വഹിച്ചു. വികാരി ഫാ. സെബാസ്റ്യന്‍ അരീപറമ്പില്‍ സന്ദേശം നല്‍കി. ഫരിദാബാദ് രൂപത വികാരി ജനറാള്‍ ഫാ. മാത്യു മുതശേരില്‍, സഹ്നേവാള്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോണ്‍ തെക്കെവല്യാറ, രാജ്ഘോട്ട് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോസഫ് തകിടിയേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്