പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ യുഎസില്‍
Wednesday, June 11, 2014 8:02 AM IST
ഹൂസ്റ്റണ്‍: ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയായിലെ വാലിഫോര്‍ജില്‍ നടക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനില്‍ അതിഥിയായി പങ്കെടുക്കാനായി ഡോ. സജി ചാക്കോ ജൂണ്‍ 21 മുതല്‍ ജൂലൈ ഒമ്പതു വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ്.

1984 മുതല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് 2007 ല്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് ലഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റഡീസ് മുന്‍ അംഗമായിരുന്ന സജി ചാക്കോ അക്കാഡമിക് രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരുത്തുറ്റ നേതൃപാടവത്തിന്റെ ഉടമയും വാഗ്മിയും ആയ ഡോ. സജി ചാക്കോ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജില്ലയുടെ സമഗ്ര വികസനത്തിനുവേണ്ടി നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നേതൃത്വം നല്‍കി വരുന്നു.

മല്ലപ്പളളി കോ ഓപ്പറേറ്റിവ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്, കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചു വരുന്നു.

സെക്രട്ടറിയും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്നു. കല്ലൂപ്പാറ ബ്ളോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചു.

മാര്‍ത്തോമ സഭയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം മാര്‍ത്തോമ പബ്ളിക്കേഷന്‍ സൊസൈറ്റി ട്രഷററായി പ്രവര്‍ത്തിക്കുന്നു. സഭാ തരാകങ്ങള്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗം, ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്പ്മെന്റ് (കാര്‍ഡ്) ട്രഷറര്‍ മാര്‍ത്തോമ വികസന വകുപ്പ് ട്രഷറര്‍, യുവജന സഖ്യം കേന്ദ്രകമ്മിറ്റി അംഗം, സഭാ മണ്ഡലാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മല്ലപ്പളളി തുരുത്തിക്കാട് സ്വദേശിയായ സജി ചാക്കോയുടെ ഭാര്യ എല്‍സി ചാക്കോ തിരുവനന്തപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. മക്കളായ ശരണ്യ, സച്ചിന്‍ എന്നിവര്‍ വിദ്യാര്‍ഥികളാണ്.

സജി ചാക്കോയുടെ സന്ദര്‍ശന പരിപാടികളെപറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ. ഈശോ നൈനാന്‍ : 914 645 0101 (ന്യുയോര്‍ക്ക്), ജീമോന്‍ റാന്നി : 407 718 4805 (ഹൂസ്റ്റണ്‍),സജി ഏബ്രഹാം : 917 617 3959 (ന്യുയോര്‍ക്ക്).