ഇന്ത്യന്‍ പ്രവാസി സഹായം തേടുന്നു
Wednesday, June 11, 2014 8:00 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ താഴ്ന്ന വരുമാനത്തിന്
ജോലി ചെയ്യുന്ന ആന്റണി വില്‍ഫ്രഡ് (43) സുമനസുകളുടെ സഹായം തേടുന്നു. വളരെ മാരകമായ ട്യൂമര്‍ (നട്ടെല്ലിനുള്ളില്‍) ബാധിച്ച അദ്ദേഹം ഇപ്പോള്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വളരെ അടിയന്തരമായി ചെലവേറിയ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടൂള്ളത്. ഇതിനായി കുവൈറ്റിലെ സുമനസുകളായ വ്യക്തികളുടെ സഹായമാണ് ആന്റണി വില്‍ഫ്രഡ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

ഭാര്യ മേരി ഷൈലജയും രണ്ടു ചെറിയകുട്ടികളുമടങ്ങുന്നതാണ് കുടുംബം.

സഹായങ്ങള്‍ നേരിട്ട് അയയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തോപ്പുംപടി ബ്രാഞ്ചില്‍ 20130143394 എന്ന അക്കൌണ്ട് നമ്പറിലേക്ക് അയയ്ക്കുയോ അല്ലെങ്കില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈറ്റ്) ഭാരവാഹികളെ 96652512, 96973984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍