ഹൂസ്റന്‍: ഫോമാ മുമ്പ് പുസ്തകരൂപത്തിലുള്ള സാഹിത്യ രചനകളാണ് പുരസ്ക്കാരങ്ങള്‍ക്കായി ക്ഷണിച്ചിരുന്നത്. എന്നാല്‍ വിവിധ ഭാഷാസാഹിത്യപ്രേമികളുടെ അഭ്യര്‍ത്ഥനകളെ മാനിച്ച് ഫോമാ പുസ്തക രചയിതാക്കള്‍ക്കു പുറമെ ഓരോ സാഹിത്യ ശാഖയിലും ഒറ്റയായ രചനകള്‍ക്കും അവാര്‍ഡുകള്‍ നല്കാന് തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ സാഹിത്യ രചനാ മല്‍സര രംഗം കൂടുതല്‍ വിപുലമായിരിക്കുന്നു. കൂടാതെ കണ്വെന്ഷന് സാഹിത്യവേദിയില്‍ വെച്ച്പുസ്തക പ്രകാശനങ്ങള്‍ക്കും അവസരമുാ യിരിക്കുന്നതാണ്.
പുസ്തക പ്രകാശനത്തിന് അവസരം വേണ്ടവര്‍ ജൂണ്‍ 22ന് അകം ലിറ്റററി കമ്മറ്റിക്ക് പേര് നല്‍കേണ്ടതാണ്. പുരസ്ക്കാരങ്ങള്‍ക്കായി ഏതെങ്കിലും ഒരു സാഹിത്യ ശാഖയിലൊ അല്ലെങ്കില്‍ മുഴുവന്‍ ശാഖയിലൊ അവരവരുടെ തീരുമാനമനുസരിച്ച് രചനകള്‍ അയയ്ക്കാം. എന്നാല്‍ ഓരോശാഖയിലും ഒരു കൃതി, രചന മാത്രമെ അയക്കാവൂ. കവിത, ലേഖനം, ഹാസ്യം, ചെറുകഥ, എന്നീ ശാഖയിനങ്ങളിലാണ്മല്സരം. ഓരോ രചനയിലേയും 3 കോപ്പികള്‍ വീതം അയക്കണം. കൃതികളുടെ നിഷ്പക്ഷ വിലയിരുത്തലിനെസഹായിക്കാനായി കൃതികളുടെ ഒരു പേജിലും രചയിതാവിന്റെ പേര് രേഖപ്പെടുത്തരുത്. എന്നാല്‍ വേറെ പ്രത്യേക കടലാസില്‍ രചയിതാവിന്റെ പേര്, വിലാസം, ഫോണ്‍, ഇമെയില്‍ വിലാസം എന്നിവ കുറിച്ചിരിക്കണം. മുമ്പ് പുസ്തകങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ക്കുള്ള അപേക്ഷകളില്‍ യാതൊരു മാറ്റവുമില്ല. അവാര്‍ഡ് പരിഗണനക്കായി അയക്കുന്ന രചനകള്‍ തിരികെ അയക്കുന്നതല്ല. മുകളില്‍ വിശദീകരിച്ച ഏതെങ്കിലും സാഹിത്യ ശാഖയില്‍ മൂന്നോ അതില്‍ കൂടുതലൊ രചനകള്‍ ലഭ്യമായാല്‍ മാത്രമെ അവാര്‍ഡ് നിര്‍ണ്ണയം നടത്തുകയുള്ളൂ. അവാര്‍ഡ് നിര്ണ്ണ
യത്തിന്റെ കാര്യക്ഷമതക്കും, നിഷ്പക്ഷതക്കുമായി താഴെ പറയുന്ന രീതിയിലും ക്രമത്തിലും ഓരോ സാഹിത്യ ശാഖയിലേയും കൃതികള്‍ 3 കോപ്പികള്‍ വീതം ഉടന്‍ തന്നെ അയക്കുക.
ഈ പുതിയ പ്രസ് കമ്മ്യൂണിക്കേഷനിലൂടെ അനേകംരചയിതാക്കള്ക്ക് അവസരമൊരുക്കുകയാണ് ഫോമാ. ജൂണ്‍ 22 ആണ് മല്‍സരത്തിനായി കൃതികള്‍ കിട്ടേഅവസാന തീയതി. കവിത, ലേഖനം, എന്നിവ പ്രിന്‍സ് മാര്‍ക്കോസിനും, ഹാസ്യം, എബ്രഹാം തെക്കേമുറിക്കും, ചെറുകഥാ എ.സി. ജോര്‍ജിനും അയക്കുക. അവരുടെ മേല്‍വിലാസങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ സെമിനാര്‍ ചെയര്മാന് പ്രിന്‍സ് മാര്‍ക്കോസിനെ 516-489-7403 എന്ന നമ്പരില്‍ വിളി ക്കാവുന്നതാണ്. ഓരോ സാഹിത്യശാഖയിലുമായി എത്തിച്ചേരുന്ന കൃതികള്‍ വേറെ വേറെ മൂന്നംഗങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതികള്‍ പരിശോധിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും. സാഹിത്യ സെമിനാര്‍ അവാര്‍ഡ് കമ്മിറ്റിയില്‍ പ്രിന്‍സ് മാര്‍ക്കോസ്, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പുരസ്ക്കാരങ്ങള്‍ക്കായി
അയക്കുന്ന കൃതികള്‍ ജൂണ്‍ 22 നകം അതാതു സൂചിപ്പിച്ച വ്യക്തികള്‍ക്ക് 3 കോപ്പികള്‍ വീതം കിട്ടിയിരിക്കണം. അയയ്ക്കുന്നതിനു മുമ്പ് കൃതികളും അയക്കേണ്ട വ്യക്തിയുടെ മേല്‍വിലാസവും വ്യക്തമായി പരിശോധിക്കുക. സാഹിത്യകാരന്മാരേയും എഴുത്തുകാരേയും പ്രോല്‍സാഹിപ്പിക്കുവാനാണ് ഫോമാഇപ്രകാരം ഒരു പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരി ക്കുന്നത്.
കവിത, ലേഖനം: ജൃശിരല ങമൃസീലെ, 772 ജൃശിരലീി ഞഉ എൃമിസഹശി ടൂൌമൃല ചഥ 11010.
ഹാസ്യം: അയൃമവമാ ഠവലരസല്യാൌൃ, 6121 ഒമഴലൃാമി ഉൃശ്ല,, ജഹമിീ, ഠത 75094.
ചെറുകഥ: അ.ഇ.ഏലീൃഴല, 6931 ജമലൃേേീി ഉൃശ്ല, ങശീൌൃശ ഇശ്യ, ഠത 77459.