നിക്കളോസ് ജോസഫ് വാലിഡറ്റേറിയന്‍
Wednesday, June 11, 2014 2:34 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ ഷുഗര്‍ലാന്റിലുള്ള സ്റീഫന്‍ ഓസ്റിന്‍ ഹൈസ്കൂളില്‍ ഏറ്റവും ഉന്നത
വിജയം നേടിയ നിക്കളോസ് ജോസഫ് ഇക്കൊല്ലത്തെ ഫൈനല്‍ സ്കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയില്‍ വാലിഡറ്റേറിയനായി. ബഹുമുഖ പ്രതിഭയായ നിക്കളോസ് പബ്ളിക്ക് പരീക്ഷയായ എസ്എറ്റി ടെസ്റില്‍ നൂറില്‍ നൂറും വാങ്ങി റിക്കാര്‍ഡ് സൃഷ്ടിച്ചു. വിവിധ വിഷയങ്ങളില്‍ മികവു തെളിയിച്ച ഈ മിടുക്കന്‍ സ്കൂള്‍ ട്രസ്റി സ്ക്കോളര്‍ഷിപ്പ്, നാഷണല്‍ മെരിറ്റ് സ്കോളര്‍ഷിപ്, കാള്‍ഡ് വെല്‍ ഫാമിലി സ്കോളര്‍ഷിപ്, ഫി. ബീറ്റാ. കാപ്പാ, മു അല്‍ഫാ തെറ്റാ മാത്തമാറ്റിക്സ് ഹോണര്‍ സൊസൈറ്റി സ്കോളര്‍ഷിപ്പിനു പുറമെ ബര്‍ഗര്‍ കിംഗ് ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ സ്കോളര്‍ഷിപ്പും നേടി.

ഗ്രെയിറ്റര്‍ ഹൂസ്റനിലെ ഉന്നത വിദ്യാപീഠമായ റൈസ് യൂണിവേഴ്സിറ്റിയില്‍ പ്രീ മെഡിസിന് ബയോകെമിസ്ട്രിയും സെല്‍ബയോളജിയും മേജര്‍ വിഷയമായെടുത്ത് ഉന്നത പഠനം തുടരാനാണ് പ്ളാന്‍.സ്കൂളിലെ ഓള്‍ റൌണ്ടറാണ് നിക്കളോസ് ജോസഫ്. എന്‍വയോണ്‍മെന്റ് ക്ളബ് വൈസ് പ്രസിഡന്റ്,അക്കാദമിക് ഡിക്കാത്തലോന്‍ ടീം ക്യാപ്റ്റന്‍, മാത്തമാറ്റിക്സ് ഹോണര്‍ സൊസൈറ്റി മെമ്പര്‍ എന്നീനിലകളിലെല്ലാം നിക്കളോസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. മാലിഗനന്റ് ബ്രെയിന്‍ട്യൂമറിനെ ആസ്പദമാക്കി റിസര്‍ച്ച് നടത്തുകയും ടി സെല്‍ തെറാപ്പി ഫോര്‍ ഗ്ളൈയൊബ്ളാസ്റോമാ എന്നവിഷയത്തില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചതുംനിക്കളോസിന് സ്കൂള്‍ അധികാരികളുടെ മുക്തകണ്ഠ പ്രശംസ നേടിക്കൊടുത്തു.കേരളത്തിലെ എറണാകുളത്ത് പുതുള്ളില്‍ കുടും ത്തിലെ വിനോദ് ജോസഫ്-ലാനി ജോസഫ് ദമ്പതികളുടെ സീമന്തപുത്രനാണ് നിക്കളോസ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഈ കുടുംബം ഹൂസ്റനിലെ റിച്ച്മോണ്ടില്‍ വസിക്കുന്നു. നിക്കളോസ് ജോസഫിന്,ജാക്ക് ജോസഫ് എന്ന ഇളയ സഹോദരനും, അലീന ജോസഫ് എന്ന ഇളയസഹോദരിയുമാണുള്ളത്. ഹൂസ്റനിലെ സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ സാന്നിദ്ധ്യമാണീ കുടുംബം.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്