ജിദ്ദ: ഫ്ളാറ്റുകളില്‍ തളച്ചിട്ട പ്രവാസ ബാല്യം എന്ന സ്ഥിരം പല്ലവി തിരുത്തിക്കുറിച്ചുകൊണ്ട് അവസരം കിട്ടിയപ്പോള്‍ തങ്ങളുടെ കരുത്തും പ്രതിഭയും സര്ഗാത്മകയും ഒട്ടും പിറകിലല്ലെന്നു തെളിയിച്ചു മലര്‍വാടി ജിദ്ദ സൌത്ത് സോണ്‍ ഒരുക്കിയ ബാലോത്സവം 'ഉല്ലാസം 2014' കുട്ടികളുടെ വര്‍ധിച്ച പങ്കാളിത്തംകൊണ്ടും ശാസ്ത്രീയ മത്സര രീതികള്‍ കൊണ്ടും ശ്രദ്ധേയമായി.
അക്കാഡമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രാവാസി ബാല്യങ്ങള്‍ക്ക് നാടന്‍ കളികള്‍ പരിചയപ്പെടുത്തുകയും അവരുടെ കലാ കായിക സര്‍ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്െടത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 'ഉല്ലാസം 2014' സംഘടിപ്പിച്ചത്.
കിഡ്സ് (എല്‍കെജി മുതല്‍ ഒന്നാം ക്ളാസ് വരെ), സബ്ജൂണിയര്‍ (2,3,4 ക്ളാസുകള്‍), ജൂണിയര്‍ (5, 6 ക്ളാസുകള്‍), സീനിയര്‍ (7,8 ക്ളാസുകള്‍) എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായി അന്നഖീല് ഡിസ്ട്രിക്ടിലെ ലുലു ഇസ്തിറാഹയില് പ്രത്യകം ഒരുക്കിയ ഗ്രൌണ്ടില് വള്ളിച്ചാട്ടം, ഗോലിക്കളി, പാലം കടക്കല്‍, തീ കെടാതെ നടക്കല്‍, സൂചിക്ക് നൂല് കോര്‍ക്കല്‍, സ്ട്രോ ഉപയോഗിച്ച് ഗ്ളാസില്‍ വെള്ളം നിറക്കല്‍, വഴി കണ്െടത്തല്‍, കഥ പറച്ചില്, മിമിക്രി, നിറം പകരല്‍, ഷൂട്ടൌട്ട്, കണ്ണാടി നോക്കി നടക്കല്‍, നിധി കണ്െടത്തല്‍, ചപ്പാത്തി പരത്തല്‍, നുഴഞ്ഞ് കയറ്റം തുടങ്ങിയ വ്യത്യസ്ത ഇനം മത്സരങ്ങളിലൂടെ കുട്ടികള്‍ തങ്ങളുടെ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ബാല്യം തിരിച്ചു പിടിച്ചു.
നാല്‍പ്പതോളം കൌണ്ടറുകളില്‍ ഒരുക്കിയ കുട്ടികളുടെ ഉള്ളറിഞ്ഞ വ്യത്യസ്തവും രസകരവുമായ മത്സരങ്ങള്‍ ഒട്ടും പിരിമുറുക്കമില്ലാതെ രണ്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി നേടിയെടുക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പത്ത് കുട്ടികളെ ഓരോ ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുത്ത് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സമാപന സമ്മേളനത്തില്‍ ഹൈദര്‍ അലി, റാഷിദ്, അബ്ദുള്‍ അസീസ്, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. റസീന, ഷാക്കിറ എന്നിവര്‍ ചിട്ടപ്പെടുത്തിയ വെല്‍ക്കം ഡാന്‍സ് ബേബി നാഫിയ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ചു. സമ്മാനങ്ങളുടെ വിതരണം മലര്‍വാടി അഖില സൌദി രക്ഷാധികാരി സി.കെ. മുഹമ്മദ് നജീബ്, പ്രവാസി സാംസ്കാരിക വേദി അഡ്ഹോക് കമ്മിറ്റി ചെയര്മാന് പ്രഫ. റൈനോള്‍ഡ്, മലര്‍വാടി ജിദ്ദ സൌത്ത് സോണ്‍ രക്ഷാധികാരി സഫറുള്ള മുല്ലോളി, ഗായകന് മിര്‍സ ശരീഫ്, സ്മാര്‍ട്ട് ക്ളീന്‍ നിക്കോ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ നിസാം ചാലിത്തൊടി എന്നിവര്‍ നിര്‍വഹിച്ചു. ടി.പി ഷുഐബ് (അല്‍ റയാന്), സുബൈര്‍ (ടോയ ന്യൂഡില്‍സ്) എന്നിവരും സന്നിഹിതരായിയിരുന്നു. ഉല്ലാസം ജനറല്‍ കണ്‍വീനര്‍ മുസ്തഫ അരിപ്ര സ്വാഗതവും മലര്‍വാടി സോണല്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍