തലച്ചോറില്‍ ട്യുമര്‍ ബാധിച്ച യുവാവ് ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു
Tuesday, June 10, 2014 8:06 AM IST
ഡാളസ് : തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ് പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ഥിക്കുന്നു. റാന്നി മക്കപ്പുഴ മലമേല്‍ എം.എസ് ദിനേശ് കുമാര്‍ (41) ആണ് ചികിത്സാസഹായം കാത്തു കഴിയുന്നത്.

ഐയിസ്ക്രീം വിറ്റു ഉപജീവനം കഴിഞ്ഞിരുന്ന ഈ യുവാവിനു എഴാം ക്ളാസിലും രണ്ടാം ക്ളാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ദിനേശ് കുമാറിന് അടിയന്തര ശസ്തക്രിയക്കുവേണ്ടി നാലു ലക്ഷം രൂപ ചെലവു വേണ്ടി വരും. മക്കപ്പുഴയിലെ ഗ്രാമവാസികള്‍ 1.5 ലക്ഷം രൂപ ഈ യുവാവിനുവേണ്ടി ശേഖരിച്ചു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ഥിക്കുന്നു.

സഹായം മണ്ണാരകുളഞ്ഞിയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലുള്ള അക്കൌണ്ട് 245010009287 ശളരെ രീറല എഉഞഘ 0001245 എന്ന അക്കൌണ്ടില്‍ അയയ്ക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495757533

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ