വാഷിംഗ്ടണ്‍: മികവുറ്റ മല്‍സരങ്ങള്‍ കൊണ്ടും സംഘടനാ പാടവം കൊണ്ടും മാറ്റു തെളിയിച്ച 26 -ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിനു വാഷിങ്ങ്ടണില്‍ തിരശീല വീണു. കേരളത്തിന്റെ തനതായ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടി യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിലെ റിച്ചീ കോളീസിയത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ടൂര്‍ണമെന്റിന്റെ ഉല്‍ഘാടനം മെയ് 24ന് നടന്നത്. ചടങ്ങില്‍ ജിമ്മി ജോര്‍ജിന്റെ സഹോദരന് ജോസ് ജോര്‍ജ് മുഖ്യ അതിഥിയായിരുന്നു. കെവിഎല്എന്എ ചെയര്‍മാനായ തോമസ് ഫിലിപ് ,കമ്യൂണിറ്റി നേതാക്കളായ ബിനോയ് തോമസ് (ഇീാാശശീിൈലൃ ഇീാാശശീിൈ ീി ഋി്ശൃീിാലിമേഹ ഖൌശെേരല മിറ ടൌമെേശിമയഹല ഇീാാൌിശശേല ഇഋഖടഇ) , രാജ് കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.
കുമാരി എലിസബത്ത് ഐപ്പിന്റെ പ്രാര്‍ഥനാ ഗാനത്തോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ ടൂര്‍ണമെന്റ് കണ്‍വീനറായ തോമസ് സെബാസ്റ്യന്‍ സ്വാഗതവും കെ.വി.എല്‍.എന്‍.എ ചെയര്മാന് ശ്രീ തോമസ് ഫിലിപ് ഉഗ്ഘാടന പ്രസംഗവും നടത്തി. കഴിഞ്ഞ 25 വര്‍ഷങ്ങളായി ജിമ്മി ജോര്‍ജിന്റെ സ്മരണ നില നിര്‍ത്തുവാന്‍ കെ.വി.എല്‍.എന്‍.എ നടത്തുന്ന സംരംഭങ്ങളെ ജോസ് ജോര്‍ജ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ശ്ളാഘിച്ചു. ടൂര്‍ണമെന്റ് സൂവനീറിനെ പറ്റി എഡിറ്റര്‍ രാജീവ് ജോസഫ് സംസാരിക്കുകയും സുവനീറിന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യ അതിഥി നിര്‍വഹിക്കുകയും ചെയ്തു. ചടങ്ങില്‍ ബിനോയ് തോമസ്, രാജ് കുറുപ്പ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. സിബിള്‍, മായ, സമാന്ത എന്നിവര്‍ യു.എസ്, കാനഡാ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ചതോടെ കാണികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മല്‍സരങ്ങള്‍ക്ക് തുടക്കമായി.
മൂന്ന് ഗ്രൂപ്പുകളിലായി 13 ടീമുകളാണ് യു.എസിലും കാനാഡായിലും നിന്നുമായി ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വാശിയേറിയ 23 ലീഗ് മാച്ചുകള്‍ക്കുശേഷം ഡാളസ് സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ്, ടൊറന്റോ സ്റാലിയന്‍സ്, ഷിക്കാഗോ കൈരളി ലയണ്‍സ്, താമ്പാ ടൈഗേഴ്സ്, ബഫല്ലോ സോള്‍ജിയേഴ്സ് എന്നീ ടീമുകള്‍ രണ്ടാം ദിവസത്തിലെ പ്ളേയോഫ് ഘട്ടത്തിലേക്കു പ്രവേശിച്ചു.
നോക്കൌട്ട് അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിവസത്തിലെ പ്ളേയോഫ് മല്‍സരങ്ങള്‍. ആദ്യദിവസത്തേക്കാള്‍ വീറും വാശിയും നിറഞ്ഞ് കാണികളെ ത്രസിപ്പിച്ച രണ്ടാം ദിവസത്തിലെ മല്സരങ്ങള്ക്കൊടുവില് ഷിക്കാഗോ കൈരളി ലയണ്‍സും ടൊറോന്റൊ സ്റാലിയണ്സും 26-മത് ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. നിറഞ്ഞു കവിഞ്ഞ ഗാലറികളെ സാക്ഷി നിര്‍ത്തികൊണ്ടു ഒടുവില്‍ ഷിക്കാഗോ കൈരളി ലയണ്‍സിന്റെ യുവനിര ടൊറന്റൊ സ്റാലിയണ്സിന്റെ പരിചയസമ്പത്തിനെ മറികടന്ന് ട്രോഫി സ്വന്തമാക്കി.
നാല്‍പ്പത് വയസിനു മുകളില്‍ ഉള്ളവര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളില്‍ ന്യൂയോര്‍ക്കും 18 വയസിനു താഴെയുള്ളവര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളില്‍ ഫിലഡെല്‍ഫിയായും വിജയികളായി.
സമ്മാനദാനചടങ്ങില്‍ ജോസ് ജോര്‍ജ്, ഗോപിനാഥ് മുതുകാട് (പ്രശസ്ത മാന്ത്രികന്) , ബിനോയ് തോമസ്, തമ്പി ആന്റണി, പാര്‍ഥസാരഥി പിള്ള, തോമസ് ജോസ്, രാജ് കുറുപ്പ്, വിന്‍സന്‍ പാലത്തിങ്കല്‍, ടൂര്‍ണമെന്റ് സ്പോണ്സര് ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിലെ ബെസ്റ് ഒഫന്‍സീവ് പ്ളെയര്‍ അവാര്‍ഡ് ഷിക്കാഗോ കൈരളി ലയണ്സിലെറിന്റു ഫിലിപ്പും , ബെസ്റ് ഡിഫന്‍സീവ് പ്ളെയര്‍ അവാര്‍ഡ് ടൊറോന്റോ സ്റാലിയണ്സിലെ ജോ കോടൂറും, ആലലെേെലൃേേ&വേല ങീ ഢമഹൌമയഹല ജഹമ്യലൃ അവാര്‍ഡുകള്‍ ചിക്കാഗോ കൈരളി ലയണ്‍സിലെ തന്നെ സനില്‍ തോമസും കരസ്ഥമാക്കി.
രുചികരമായ അത്താഴവും വാഷിങ്ങ്ടണിലെ കലാകാരന്മാരുടെ കലാവിരുന്നും ഡിജെ സണ്ണിയുടെ റോക്ക് സംഗീതവും ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ പരിസമാപ്തിയെ ഏറെ കൊഴുപ്പിച്ചു. റ്റൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സറായ ഈഗിള്‍ ബാങ്കിന്റെ രാജ് മഹാജനേയും, ബി. ഡബ്ള്യു കിംഗ്സിന്റെ കോച്ചും അമരക്കാരനുമായ സജന് മാത്യൂവിനേയും ആദരിക്കാന്‍ കൂടി ഈ വേദി ഉപകരിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റിക്കുവേണ്ടി, തോമസ് സെബാസ്റിയന് (കണ്‍വീനര്‍), ജെറീഷ് ജോസ്, ബ്രീസ് ജോണി, സുധീപ് പ്രഭാകരന് എന്നിവര്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം