സ്റാറ്റന്‍ഐലന്റില്‍ സ്കറിയ മാത്യു (അനിയന്‍) അനുസ്മരണം ശനിയാഴ്ച
Tuesday, June 10, 2014 5:12 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, ഈവര്‍ഷത്തെ മാനേജിംഗ് കമ്മിറ്റിയംഗവും, ഫുഡ് കോര്‍ഡിനേറ്ററുമായിരുന്ന സ്കറിയാ മാത്യുവിന്റെ (അനിയന്‍) അനുസ്മരണാര്‍ത്ഥം ജൂണ്‍ 14-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് അനുശോചന യോഗം ചേരുന്നു. സെന്റ് മേരീസ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേരുന്ന (347 ഉമ്ശ അ്ല, ടമേലിേ കഹെമിറ, ചഥ 10310) സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ്. പ്രകാശ് അറിയിച്ചു.

കാല്‍ നൂറ്റാണ്ടിലേറെ സ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തില്‍ സജീവമായിരുന്ന സ്കറിയാ മാത്യു സാമൂഹ്യസേവന പ്രവര്‍ത്തകനുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എസ്. പ്രകാശ് (പ്രസിഡന്റ്) 917 301 8885, റോഷന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്) 646 262 7945, ജോസ് വര്‍ഗീസ് (സെക്രട്ടറി) 917 817 4115, സാമുവേല്‍ കോശി (ജോയിന്റ് സെക്രട്ടറി) 718 370 1643, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 347 945 4444. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം