ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ കൃപാഭിഷേക ധ്യാനം ജൂണ്‍ 30 മുതല്‍ ജൂലൈ നാലു വരെ
Monday, June 9, 2014 8:16 AM IST
ദുബായ്: അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ജൂണ്‍ 30 മുതല്‍ ജൂലൈ നാലു വരെ ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ജൂലൈ മൂന്നുവരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതലും, നാലിന് (വെള്ളി) രാവിലെ എട്ടുമുതലുമാണ്് ധ്യാനം.

സ്വര്‍ഗീയ കൃപ ചൊരിയുന്ന അഭിഷേക ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക സൌഖ്യം പകരുന്ന ആരാധന എന്നിവ ധ്യാനത്തിന്റെ പ്രത്യേകതകളാണ