ദീനാമ്മ ഉണ്ണൂണ്ണി ഡാളസില്‍ നിര്യാതയായി
Monday, June 9, 2014 8:14 AM IST
ഡാളസ്: പട്ടാഴി കുഴിവിളയില്‍ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ദീനാമ്മ ഉണ്ണൂണ്ണി (90) നിര്യാതയായി. ദി പെന്തക്കോസ്ത് മിഷന്റെ ആദ്യകാല വിശ്വാസികളില്‍ ഒരാളായിരുന്നു ദീനാമ്മ ഉണ്ണൂണ്ണി. മക്കളോടും മരുമക്കളോടുമൊപ്പം അമേരിക്കയില്‍ വാര്‍ധക്യകാലം ചിലവഴിച്ചുവരികയായിരുന്നു.

മക്കള്‍: മറിയാമ്മ, ഗീവര്‍ഗീസ്, തോമസ്, മാത്യു, ജോയിക്കുട്ടി, പൊന്നച്ചന്‍, തങ്കച്ചന്‍, പ്രിന്‍സിമോള്‍. മരുമക്കള്‍: ജോര്‍ജ് ഉമ്മന്‍, മറിയാമ്മ, സൂസമ്മ, സൂസന്‍, ഓമന, ലാലി, മേഴ്സി, സജി മാത്യു.

ജൂണ്‍ 13-ന് (വെള്ളി) വൈകിട്ട് ആറിന് വ്യൂവിംഗും 14-ന് (ശനി) രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷകളും ന്യൂടെസ്റ്മെന്റ് പാസ്റര്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഡാളസിലെ ഗാര്‍ലന്റില്‍ നടത്തുന്നാണ്.

വ്യൂയിംഗും ശുശ്രൂഷകളും നടത്തുന്ന മേല്‍വിലാസം: 2545 ഖീവി ണല ഞറ, ഉമഹഹമ. ഠത 75228.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഉണ്ണൂണ്ണി (214 673 4400).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം