ഡല്‍ഹിയില്‍ റിക്കാര്‍ഡ് ചൂട്
Monday, June 9, 2014 6:54 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന കൊടുംചൂട് റിക്കാര്‍ഡുകള്‍ ഭേദിച്ചു മുന്നോട്ടുകുതിച്ചതോടെ ജനജീവിതം ദുഃസഹമായി. 62 വര്‍ഷത്തെ കൂടിയ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹി പാലം മേഖലയില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 47.8 ഡിഗ്രി സെല്‍ഷസ്. 1995ല്‍ രേഖപ്പെടുത്തിയ 47.4 ഡിഗ്രി സെല്‍ഷസാണു മുമ്പത്തെ കൂടിയ താപനില.

ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റോ കൊടുങ്കാറ്റോ ഉണ്ടാകാന്‍ സാധ്യതയുണ്െടന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ 11നും വൈകുന്നേരം അഞ്ചിനുമിടയില്‍ സൂര്യതാപം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നു സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ നീളുന്ന വൈദ്യുതി മുടക്കവും ജലവിതരണ തടസവും ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപകമായിട്ടുണ്ട്.