ജിദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന കുഞ്ഞവുട്ടി എ. ഖാദറിന് ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെകെഎഫ്) യാത്രയയപ്പ് നല്കി.
26 വര്‍ഷത്തെ ജിദ്ദയിലെ പ്രവാസത്തിനാണ് ജെകെഎഫ് സ്ഥാപകരില്‍ ഒരാള്‍ കുടിയായ ഖാദര്‍ വിടവാങ്ങുന്നത്.
മലയാളി സംഘടനകളുടെ കൂട്ടായ്മയായ ജെകെഎഫിന്റെ എല്ലാ കാര്യങ്ങളിലും ഖാദറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് ചടങ്ങില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.
ശരഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് കുട്ടി, കെ.എം. ഷരീഫ് കുഞ്ഞു, വി.കെ. റഹൂഫ്, മിര്‍സ ഷെരീഫ്, കെ.പി. അബുബക്കര്‍, കെ.ടി.എ. മുനീര്‍, ഷീബു തിരുവന്തപുരം, കെ.വി.എ. ഗഫൂര്‍, ഹിഫുസ് റഹ്മാനു, അബ്ദുള്‍ മജീദ് നഹ, മുഹമ്മദ് ആലി കോട്ട, വര്‍ഗീസ് ഡാനിയേല്‍, സുള്‍ഫിക്കാര്‍ ഒതായി, പാഴേരി കുഞ്ഞി മുഹമ്മദ്, സൈദലവി, ദിലീപ് താമരകുളം, ഹനീഫ റാവുത്തര്‍, ഇസ്മയില്‍ തൊടുപുഴ, സലഹു കരാടനു, ഉസ്മാന് ഇരുമ്പുഴി, സകീര്‍ ഹുസൈന് ഏടവണ്ണ, പ്രാഫ. റയിനോളഡ്, ഗോപി നെടുങ്ങാടി, ഇസമില് നിരാട്, അബ്ദുല്‍ റബ്ബ്, ഹസന് ചെറുപ്പ, ശറഫുദ്ദീന്‍ കായംകുളം, മൂസകുട്ടി വെട്ടിക്കട്ടി, സമദ് കരാടനു, ഖാജ, എ. നാസിമുധീന് എന്നിവര്‍ സംസാരിച്ചു. ജെകെഎഫി ന്റെ ഉപഹാരം ചെയര്‍മാനും ജനറല്‍ കണ്‍വീനറും കൂടി കുഞ്ഞവുട്ടി എ. ഖാദറിനു സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി. പി. റഹീം സ്വാഗതവും നാസര്‍ ശാന്തപുരം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍