ഫഹാഹീല്‍ മേഘലയില്‍ മാതൃഭാഷ സമിതി രൂപീകരിച്ചു
Monday, June 9, 2014 5:54 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് കഴിഞ്ഞ 23 വര്‍ഷങ്ങളായി നടത്തിവരുന്ന സൌജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഫഹാഹീല്‍ മേഘല ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ക്രോഡീകരിക്കുന്നതിനുമായുള്ള മേഘല തല സമിതിക്ക് ഫഹാഹീല്‍ മേഘലയില്‍ രൂപം നല്‍കി.

ഫഹാഹീല്‍ കല സെന്ററില്‍ കൂടിയ യോഗത്തില്‍ കലകുവൈറ്റ് ഫഹാഹീല്‍ മേഘല സെക്രട്ടറി അനില്‍ കുക്ക്രി അധ്യക്ഷത വഹിച്ചു. മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാത്യു പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ച് സംസാരിച്ചു. തുടര്‍ന്ന് മാതൃഭാഷ പഠനപദ്ധതിയുടെ മുന്‍കാല അധ്യാപകരും സഹയാത്രികരുമായിരുന്ന പ്രസീദ് കരുണാകരന്‍, മണിക്കുട്ടന്‍, നോബി ആന്റണി, സുദര്‍ശന്‍, സുധാകരന്‍, വിനീത അനില്‍ കുക്കിറി, ട്വിങ്കിള്‍ രാമദേവന്‍, വനിതാ വേദി ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

മാതൃഭാഷാ സമിതി മേഘല കണ്‍വീനര്‍ ബിനീഷ് കെ. ബാബു അധ്യക്ഷനായുള്ള ഒരു മാതൃഭാഷ മേഘലാസമിതിക്ക് തദവസരത്തില്‍ രൂപം നല്‍കി. രഘു പേരാമ്പ്ര, സജീവ് ഏബ്രഹാം, വിനീത അനില്‍ കുക്കിരി, ആസിഫ്, പ്രസീത് കരുണാകരന്‍, ജയിംസ്, ജിജോ, മണിക്കുട്ടന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

മേഖല കണ്‍വീനര്‍ ബിനീഷ് കെ. ബാബു സ്വാഗതം ആശംസിച്ച യോഗത്തില്‍ ജയിംസ് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം സജീവ് ഏബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍